Asianet News MalayalamAsianet News Malayalam

പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പിതാവിന്റെ ഫോണിലേക്ക് അയച്ചു; 20കാരന്‍ അറസ്റ്റില്‍

'പതിവായി ഗെയിം കളിക്കുന്നതിനിടയില്‍ ഇരുവരും സുഹൃത്തുക്കളായി. കഴിഞ്ഞ വര്‍ഷം ജൂണില്‍ നഗ്നചിത്രങ്ങള്‍ അയക്കണം, അല്ലെങ്കിൽ സഹോദരിയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി.'

sending minor girl nude pictures to her family student arrested joy
Author
First Published Jan 14, 2024, 7:39 PM IST

പൂനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പിതാവിന്റെ ഫോണിലേക്ക് അയച്ചുനല്‍കിയ സംഭവത്തില്‍ 20 കാരനായ കോളേജ് വിദ്യാര്‍ഥി അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ അമന്‍കുമാര്‍ പങ്കജ് (20) എന്ന യുവാവിനെയാണ് പൂനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോഴാണ് പ്രതിയെ പിടികൂടിയത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ''ഓണ്‍ലൈനില്‍ 'ഫ്രീ ഫയര്‍' ഗെയിം കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടി പങ്കജുമായി പരിചയത്തിലായത്. പതിവായി ഗെയിം കളിക്കുന്നതിനിടയില്‍ ഇരുവരും സുഹൃത്തുക്കളായി. കഴിഞ്ഞ വര്‍ഷം ജൂണില്‍ സഹോദരിയെ ഉപദ്രവിക്കും, അല്ലെങ്കിൽ നഗ്നചിത്രങ്ങള്‍ അയക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. ഭയന്നതോടെ പെണ്‍കുട്ടി ചിത്രങ്ങള്‍ അയച്ചു നല്‍കി. പിന്നീട് മാസങ്ങൾക്ക് ശേഷം, താനുമായി ബന്ധം സ്ഥാപിക്കണമെന്ന് പങ്കജ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി ഇയാളുമായി ഗെയിം കളിക്കുന്നത് നിര്‍ത്തി. തുടര്‍ന്ന് പ്രകോപിതനായ പങ്കജ് ദീപാവലി സമയത്ത് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പിതാവിനും മുത്തശിക്കും അയച്ചു നല്‍കുകയായിരുന്നു. ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പിതാവ് പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞപ്പോഴാണ് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.''

കേസെടുത്ത് പൂനെ സൈബര്‍ പൊലീസ് വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വെള്ളിയാഴ്ച ഇയാള്‍ താമസിക്കുന്ന സ്ഥലത്ത് പോയി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഫോണും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

'പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു, വൈറ്റില മോഡൽ ഹബ് നിർമ്മാണം ഫെബ്രുവരിയിൽ'; എറണാകുളത്ത് പുതിയ ബസ് സ്റ്റാന്‍ഡ് 
 

Latest Videos
Follow Us:
Download App:
  • android
  • ios