അതേസമയം പ്രതികളില്‍ നിന്നും അജയ് താക്കൂർ മുമ്പും ഭീഷണികള്‍ നേരിട്ടിരുന്നുവെന്നും, അന്ന് പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടികൾ സ്വീകരിച്ചിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

ചണ്ഡിഗഡ്: പഞ്ചാബില്‍ ശിവസേനയുടെ യുവനേതാവ് വെടിയേറ്റ് മരിച്ചു. അജയ് താക്കൂര്‍ (25)ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം പുരാന ശാല ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.

ബസ് സ്റ്റാഡിൽ നിൽക്കുകയായിരുന്ന അജയ്ക്കു നേരെ ബൈക്കിലെത്തിയ മൂന്നം​ഗ സംഘം വെടയുതിർക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അജയ് താക്കൂറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

‘സംഭവത്തിനു പിന്നില്‍ തീവ്രവാദമോ അത്തരത്തിലുള്ള മറ്റ് ലക്ഷ്യങ്ങളോ ഒന്നുമില്ല. പ്രതികള്‍ക്ക് അജയ് താക്കൂറുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് അന്വേഷണത്തില്‍ കണ്ടെത്താനായത്,’ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്വര്‍ന്ദീപ് സിംഗ് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ഉന്നത വ്യക്തികളാണെന്നും എന്നാല്‍ ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പ്രതികളില്‍ നിന്നും അജയ് താക്കൂർ മുമ്പും ഭീഷണികള്‍ നേരിട്ടിരുന്നുവെന്നും, അന്ന് പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടികൾ സ്വീകരിച്ചിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.