ശ്രീന​ഗർ: ജമ്മുകശ്മീരിലെ ഉദ്ദംപൂരിലെ സൈനിക ക്യാമ്പിൽ സൈനികൻ ആത്മഹത്യ ചെയ്തു. സർവ്വീസ് റൈഫിളിൽ നിന്ന് വെടിയുതിർത്താണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. പഞ്ചാബിലെ ഹോഷിയാർപൂർ സ്വദേശിയായ പ്രിൻസ് കുമാർ (25) ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് ഉദ്ദംപൂർ ജില്ലാ പൊലീസ് മേധാവി രാജീവ് പാണ്ഡെ വ്യക്തമാക്കി.  ​ഗാർ‌ഡ് ഡ്യൂട്ടിയിലായിരിക്കുന്ന സമയത്താണ് സർവ്വീസ് റൈഫിൾ ഉപയോ​ഗിച്ച് പ്രിൻസ് സ്വയം വെടിവച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

യുപിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം, വെടിയേറ്റിട്ടുണ്ടാകാമെന്ന് പൊലീസ്...

''എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ലഭിച്ചിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ. മൃതദേഹം ജന്മനാട്ടിലേക്ക് അയക്കുകയാണ്. രാജീവ് പാണ്ഡെ പറഞ്ഞു.'' സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ദംപൂര്‍ ജില്ലയിലെ റെഹംബല്‍ പ്രദേശത്താണ് സംഭവം നടന്ന ചിനാര്‍ ക്യാംപ് സ്ഥിതി ചെയ്യുന്നത്. 

യുപിയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, ആസിഡാക്രമണമെന്ന് സംശയം ...