കോഴിക്കോട്: കാലവര്‍ഷം തുടങ്ങിയതോടെ കോഴിക്കോട് ജില്ലയില്‍ മോഷണം കൂടുന്നതിനാല്‍ ജാഗ്രത വേണമെന്ന് പൊലീസ്. മോഷണ ശ്രമത്തിനിടെ കൊയിലാണ്ടിയില്‍ രണ്ട് കുപ്രസിദ്ധ മോഷ്ടാക്കളെ പൊലീസ് പിടികൂടി.

ലോക്ഡൗണ്‍ ഇളവും കാലവര്‍ഷവും മുതലെടുത്ത് മോഷ്ടാക്കള്‍ വീണ്ടും സജീവമായതിനാല്‍ പൊലീസ് ജാഗ്രതയിലാണ്. രാത്രികാല പെട്രോളിങ് ശക്തമാക്കിയതോടെയാണ് കൊയിലാണ്ടിയില്‍ രണ്ട് പേര്‍ പിടിയിലായത്. മോഷ്ടിച്ച വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് പൊലീസ് പട്രോളിങ് സംഘം ബാലുശേരി കിനാലൂര്‍ സ്വദേശി കുന്നുമ്മല്‍ യാസിറിനെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ നന്തി ബസാറിലെ ആക്രികടയില്‍ നിന്ന് 70,000 രൂപ മോഷ്ഠിച്ചത് യാസിറാണെന്ന് വിവരം കിട്ടി. യാസിര്‍ സഞ്ചരിച്ച വാഹനം കണ്ണൂരില്‍ നിന്ന് കളവ് പോയതാണെന്നും വ്യക്തമായി.

Read more: കടക്കലിലെ പൊലീസുകാരന്‍റെ മരണത്തില്‍ ദുരൂഹതയേറുന്നു, സുഹൃത്തും ആശുപത്രിയിൽ, അന്വേഷണം തുടങ്ങി

യാസിറിന്‍റെ കൂട്ടു പ്രതി മുചുകുന്ന് എരോത്ത് താഴെ കുനി സുഗീഷിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. യാസിര്‍ മോഷണ കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയത് ഈയിടെയാണെന്ന് പൊലീസ് അറിയിച്ചു. കൊയിലാണ്ടി നഗരത്തില്‍ കഴിഞ്ഞ ആഴ്ചകളിലായി നിരവധി കടകളില്‍ മോഷണം നടന്നിരുന്നു. ജില്ലയിലെ പലയിത്തും മോഷണ കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. 

Read more: അമ്മ വഴക്ക് പറഞ്ഞതിന് 12 വയസുകാരിയുടെ ആത്മഹത്യ; ദുരൂഹതയെന്ന് നാട്ടുകാര്‍