കൂടത്തായി: കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്ന് കേസുകള്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ രജിസ്റ്റര്‍ ചെയത് കേസുകളുടെ എണ്ണം അഞ്ചായി.

ഷാജുവിന്‍റെ മകള്‍ ആല്‍ഫൈന്‍റെ കൊലപാതകമുള്‍പ്പടെയുള്ള മൂന്ന് കേസുകളിലാണ് കോടഞ്ചേരി പൊലീസ് പുതുതായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ റോയിയുടെ കൊലപാതകത്തില്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനിലും സിലിയുടെ കൊലപാതകത്തില്‍ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്മേലാണ് ഇപ്പോള്‍ തെളിവെടുപ്പ് നടക്കുന്നത്. 

Read Also: ജോളി സൂക്ഷിച്ച വിഷം തേടി പൊലീസ്: പൊന്നാമറ്റം വീട് അരിച്ചു പെറുക്കുന്നു

തെളിവെടുപ്പിനായി മൂന്നു പ്രതികളെയും പൊന്നാമറ്റം തറവാട്ടിലെത്തിച്ചിരിക്കുകയാണ്. പൊട്ടാസ്യം സയനൈഡ് വീടിനു സമീപം കുഴിച്ചിട്ടെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.  തെളിവെടുപ്പിനായി ജോളി ഉള്‍പ്പടെയുള്ള പ്രതികളെ എത്തിച്ചപ്പോള്‍ വലിയ കൂക്കിവിളികളോടെയാണ് നാട്ടുകാര്‍ എതിരേറ്റത്. വന്‍ പൊലീസ് സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

Read Also: കൂടത്തായിയില്‍ തെളിവെടുപ്പ്; കൂവിവിളിച്ച് നാട്ടുകാര്‍, വന്‍ സുരക്ഷയൊരുക്കി പൊലീസ്

അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്ന് ജോളി പൊലീസിനോട് സമ്മതിച്ചിരുന്നു. അന്നമ്മയെ കൊലപ്പെടുത്താന്‍ മറ്റൊരു വിഷമാണ് ഉപയോഗിച്ചതെന്നാണ് ജോളി പറയുന്നത്. ഇതിനു പിന്നാലെയാണ് സിലിയുടെ കൊലപാതകത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിലിയെ കൊലപ്പെടുത്തിയത് ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണെന്നാണ് ജോളി മൊഴി നല്‍കിയത്.

Read Also: സിലിയെ കൊന്നത് ഗുളികയില്‍ വിഷം പുരട്ടി: കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു