Asianet News MalayalamAsianet News Malayalam

യുവതിയും മകനും മാത്രമുള്ള വീട്ടിൽക്കയറി കത്തിവീശി ആക്രമണം, മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഭയന്ന യുവതി കുട്ടിയേയും കൊണ്ട് മുറിയിൽ ഒളിച്ചു. തുടർന്ന് അക്രമിസംഘം വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ചു. മുറ്റത്ത് കിടന്ന കാർ തകർത്തു.

Three youth arrested for attacking Woman and her son
Author
First Published Aug 26, 2024, 3:56 AM IST | Last Updated Aug 26, 2024, 3:56 AM IST

കൊച്ചി: യുവതിയും മകനും മാത്രമുള്ള വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ യുവാക്കൾ പിടിയിൽ. മഞ്ഞപ്ര ചന്ദ്രപ്പുര തോട്ടുങ്ങ അലൻ ലിൻസൺ (24), ചിറമേൽ സോജൻ ഷാജു (20), തുറവുർ കൂരൻ ഡോൺ ബേസിൽ വർഗീസ് (19) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. 24 ന് വൈകീട്ട് 6ന് ആനപ്പാറയിലാണ് സംഭവം. യുവതിയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബൈക്കിലെത്തിയ സംഘം കത്തി വീശി ഭർത്താവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ സമയം ഭയന്ന യുവതി കുട്ടിയേയും കൊണ്ട് മുറിയിൽ ഒളിച്ചു. തുടർന്ന് അക്രമിസംഘം വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ചു. മുറ്റത്ത് കിടന്ന കാർ തകർത്തു.

അശ്ലീലത്തോടെ ആക്രോശിക്കുകയും ചെയ്തു. സോജനും അലനും മയക്കുമരുന്ന് ഉൾപ്പടെയുള്ള കേസുകളിൽ പ്രതിയാണ്. ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ ഒ.എ. ഉണ്ണി, പി.എ. തോമസ്, കെ.കെ. ബിജു, എ.എസ്.ഐ പി.വി. ജോർജ്, സീനിയർ സിപിഒമാരായം ഷിജോ പോൾ, എൻ.കെ. നിഖിൽ, എം.എൻ. ഷാജി, ഷിബു അയ്യപ്പൻ കെ.എസ്. സുമേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios