അര കിലോ ഹാഷിഷ് ഓയിലും 13 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരെയും പിടികൂടിയത്. 

തൃശൂര്‍: ലക്ഷങ്ങള്‍ വില വരുന്ന ലഹരി മരുന്നുകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അന്തിക്കാട് കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടില്‍ വിഷ്ണു (25), ചിറയ്ക്കല്‍ ഇഞ്ചമുടി സ്വദേശി അല്‍ക്കേഷ് (22) എന്നിവരെയാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്. അര കിലോ ഹാഷിഷ് ഓയിലും 13 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരെയും പിടികൂടിയത്. 

പിടികൂടാനെത്തിയ പൊലീസ് സംഘത്തെ പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിവിധ സ്റ്റേഷനുകളിലെ ക്രിമിനല്‍ കേസ് പ്രതിയാണ് വിഷ്ണുവെന്നും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വില്‍പന നടത്താനാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചതെന്നും പൊലീസ് അറിയിച്ചു.

'അത് സംഭവിച്ചു' ; ചുമതലയേറ്റതിന് പിന്നാലെ ട്വിറ്റുമായി ലിൻഡ യാക്കാരിനോ

YouTube video player