സ്ഥാപനത്തില്‍ വരുന്ന ആളുകള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നതായും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും സമീപത്തെ വ്യാരികളില്‍ നിന്നും പരാതിയുണ്ടായിരുന്നു.

തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരമധ്യത്തിലെ മസാജ് കേന്ദ്രത്തില്‍ എക്സൈസ് പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. കഞ്ചാവും എം.ഡി.എം.എ.യുമാണ് എക്സൈസ് പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മസാജ് പാര്‍‌ലര്‍ നടത്തിപ്പുകാരായ പുരുഷനും സ്ത്രീയും അറസ്റ്റില്‍. മസാജ് കേന്ദ്രത്തിന് താഴെ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ എക്സൈസിന് ലഭിച്ച ഒരു ഫോണ്‍കോളിനെ തുടര്‍ന്നാണ് ഇവിടെ പരിശോധന നടത്തിയത്.

നഗരത്തിലെ ശങ്കരയ്യ റോഡിലുള്ള ഡ്രീംസ് യൂണിസെക്‌സ് ബ്യൂട്ടി സലൂണ്‍ എന്ന പേരിലുള്ള മസാജ് കേന്ദ്രത്തില്‍നിന്നാണ് 150 ഗ്രാം കഞ്ചാവും എം.ഡി.എം.എ.യും പിടികൂടിയത്. മയക്കുമരുന്ന് കൈവശം വട്ടതിന് മസാജ് കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരായ പട്ടാമ്പി സ്വദേശി മാര്‍ക്ക്‌ശേരി അഭിലാഷ്, മൈലിപ്പാടം സ്വദേശിനി അന്തിക്കാടന്‍ വീട്ടില്‍ ആസീന (35) എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അഷ്‌റഫും സംഘവും ചേര്‍ന്നാണ് പരിസോധന നടത്തിയത്യ 

സ്ഥാപനത്തില്‍ വരുന്ന ആളുകള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നതായും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും സമീപത്തെ വ്യാരികളില്‍ നിന്നും പരാതിയുണ്ടായിരുന്നു. ഇവിടേക്ക് വരുന്നവരുമായി സമീപത്തെ വ്യാപാരസ്ഥാപനത്തിലുള്ളവര്‍ പാര്‍ക്കിങ്ങിനെച്ചൊല്ലി നിരന്തരം തര്‍ക്കമുണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസവും ഇങ്ങനെ തര്‍ക്കമുണ്ടാവുകയും പിന്നാലെ എക്‌സൈസിന് മജാസ് സെന്‍ററില്‍ മയക്കുമരുന്ന് ഇടപാടുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയുമായിരുന്നു.

Read More :  പട്ടാപ്പകല്‍ റോഡിൽ വിദ്യാര്‍ഥിനിക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റിൽ

ഫോണ്‍ സന്ദേശം കിട്ടിയതിന് പിന്നാലെ തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അഷ്‌റഫും സംഘവും പരിശോധനയ്ക്കെത്തി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.ജി. മോഹനന്‍, കെ.വി. രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റെനില്‍ രാജന്‍, വിശാല്‍, ജോസഫ്, ശ്രീജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിരോഷ, ശ്രുതി, ശ്രീവിദ്യ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.