Rape: പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരൻ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു.

മൈസൂരു: പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് (nderage sister raped) ഗർഭിണിയാക്കിയ കേസിൽ യുവാവിനെ മൈസൂരു പൊലീസ്( Mysore police) അറസ്റ്റ് ചെയ്തു. ഡിപ്ലോമ വിദ്യാർത്ഥിനിയായ 17-കാരിയെയാണ് യുവാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പെൺകുട്ടിയുടെ അച്ഛൻ വർഷങ്ങൾക്ക് മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു.
വർഷങ്ങൾക്ക് മുമ്പ് തന്നെ അമ്മയും മരിച്ചു. മുതിർന്ന രണ്ട് സഹോദരിമാരും സഹോദരൻമാരുമാണ് പെൺകുട്ടിക്കുള്ളത്. സഹോദരിമാർ ഭർതൃവീടുകളിലാണ് താമസം. സഹോദരൻമാർക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ഇവരിൽ ഒരാൾ കടുത്ത മദ്യപാനിയായിരുന്നു. ഇയാളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
ഗർഭിണിയാണെന്ന വിവരം പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. തുടർന്ന് ആരാണ് കാരണക്കാരനെന്ന് ചോദിച്ചപ്പോൾ, പെൺകുട്ടി സഹോദരന്റെ പേര് പറയുകയായിരുന്നു. ഇതോടെ ഡോക്ടർ പൊലീസിനെ വിവരം അിറിയിച്ചു. ആലനഹള്ളി പൊലീസ് എത്തി സഹോദരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണിപ്പോൾ.
Read more: മാന്നാറിൽ മുപ്പതോളം 'ഗിരിരാജൻ' കോഴികളെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു
പാലക്കാട് പത്തു വയസുകാരിയെ പീഡിപ്പിച്ച കുറ്റവാളിക്ക് 46 വർഷം തടവും ഒന്നര ലക്ഷം പിഴയും ശിക്ഷ
പാലക്കാട്: പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. പാലക്കാട് ചെർപ്പുളശ്ശേരിയിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയ്ക്ക് 46 വർഷം കഠിന തടവ് വിധിച്ചത്. ചെർപ്പുളശ്ശേരി എഴുവന്തല സ്വദേശി ആനന്ദനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ സംഖ്യ ഇരയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.