ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍േ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ഉത്തര്‍പ്രദേശിലെ പ്രാദേശിക  പത്രമായ കാംപു മെയിലിലെ മാധ്യമപ്രവര്‍ത്തകനായ ശുഭം തൃപാഠി കഴിഞ്ഞ 19നാണ് കൊല്ലപ്പെട്ടത്. ഉന്നാവിലെ മണല്‍മാഫിയയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. മണല്‍ മാഫിയക്കെതിരെ ശുഭം തൃപാഠി വാര്‍ത്ത നല്‍കിയതില്‍ ഭീഷണിയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ