കൊല്ലം: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡമ്മി പരീക്ഷണം നടത്തി ക്രൈം ബ്രാഞ്ച്. കൊലപാതക രംഗങ്ങൾ പുനരാവിഷ്കരിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. മൂർഖൻ പാമ്പിനെ ഡമ്മിയിൽ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്കരിച്ചത്. ഡമ്മി പരീക്ഷണത്തിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തിയിട്ടുണ്ട്. ഇത് കോടതിയിൽ സമര്‍പ്പിക്കും. 

അതിനിടെ ഉത്ര കൊലപാതകക്കേസിൽ കുറ്റപത്രത്തിന്റെ കരടും ക്രൈം ബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. അന്തിമ കുറ്റപത്രം ഈ മാസം പത്തിനകം കോടതിയിൽ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം . കേട്ടു കേൾവിയില്ലാത്ത വിധം നടന്ന കൊലപാതക കേസിൽ പരമാവധി തെളിവുകൾ ശേഖരിച്ച് കുറ്റപത്രം പഴുതടച്ച് സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. 

തുടര്‍ന്ന് വായിക്കാം: ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെ; കണ്ടെത്തല്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍...