യുവമോർച്ച നേതാവ് ശ്യാംജി മഠത്തിൽ, ബിജെപി നേതാവ് അഖിലേഷ് എന്നിവർക്കെതിരെയാണ് കേസ്. ഇൻസ്റ്റഗ്രാമിലൂടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ വധഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു.

തൃശ്ശൂര്‍: സ്ത്രീയ്ക്ക് നേരെ സമൂഹമാധ്യമങ്ങളിൽ അതിക്രമം നടത്തിയതിന് ബിജെപി, യുവമോർച്ച നേതാക്കൾക്കെതിരെ കേസ്. പുല്ലൂർ സ്വദേശിനിയാണ് പരാതിക്കാരിയിലാണ് ഇരിങ്ങാലക്കുടയിലെ ബിജെപി, യുവമോർച്ച നേതാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവമോർച്ച നേതാവ് ശ്യാംജി മഠത്തിൽ, ബിജെപി നേതാവ് അഖിലേഷ് എന്നിവർക്കെതിരെയാണ് കേസ്. ഇൻസ്റ്റഗ്രാമിലൂടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ വധഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഇരിങ്ങാലക്കുട പൊലീസ് അറിയിച്ചു. 

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും ഫോണും കവർന്നു; യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ

കൊച്ചിയില്‍വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും മൊബൈൽ ഫോണും കവർന്ന യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ. മുളന്തുരുത്തി പെരുമ്പളളി കരയിൽ രാജ്ഭവൻ വെട്ടിക്കാട്ട് വീട്ടിൽ രഞ്ജിത്ത് രാജനെയാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

യൂത്ത് കോൺഗ്രസ് പിറവം നിയോജക മണ്ഡലം പ്രസിഡന്‍റാണ് ഇയാൾ. താൽക്കാലിക ജീവനക്കാരിയായിരുന്ന വീട്ടമ്മയെ ജോലിയിൽ സ്ഥിരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിക്കുകയും ബലമായെടുത്ത ഫോട്ടോകൾ കാട്ടി ഭീഷണിപ്പെടുത്തി പണം അപഹരണം നടത്തിയെന്നുമാണ് കേസ്. കഴിഞ്ഞ നാല് വർഷമായി ഇത്തരത്തിൽ തന്‍റെ പക്കൽ നിന്ന് ഇയാൾ പണവും സ്വർണവും അപഹരിച്ചെന്നാണ് പരാതിയിലുളളത്.

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും മൊബൈൽ ഫോണും കവർന്ന യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ. മുളന്തുരുത്തി പെരുമ്പളളി കരയിൽ രാജ്ഭവൻ വെട്ടിക്കാട്ട് വീട്ടിൽ രഞ്ജിത്ത് രാജനെയാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.