അശ്ലീല ചുവയോടെ സംസാരിച്ചതിന് തല്ലിയ സ്‌ത്രീയെ യുവാക്കൾ ആക്രമിക്കുകയായിരുന്നു. ചികിത്സയ്ക്കായി സ്ത്രീയെ ആശുപത്രിയിലാക്കി.  ശസ്ത്രക്രിയ നടത്തി. സ്ത്രീയുടെ മുഖത്ത് 118 തുന്നൽ ഉണ്ട്.  

ഭോപ്പാൽ: അപമാനിച്ച യുവാക്കളെ തല്ലിയതിന് സ്ത്രീയെ പേപ്പർ കട്ടർ കൊണ്ട് ആക്രമിച്ചു. മധ്യപ്രദേശിലാണ് സംഭവം നടന്നത്. അശ്ലീല ചുവയോടെ സംസാരിച്ചതിന് തല്ലിയ സ്‌ത്രീയെ യുവാക്കൾ ആക്രമിക്കുകയായിരുന്നു. ചികിത്സയ്ക്കായി സ്ത്രീയെ ആശുപത്രിയിലാക്കി. ശസ്ത്രക്രിയ നടത്തി. സ്ത്രീയുടെ മുഖത്ത് 118 തുന്നൽ ഉണ്ട്. 

ഹോട്ടലിന് മുന്നിലെ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാക്കൾ സ്ത്രീയോട് അശ്ലീല ചുവയിൽ സംസാരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സ്ത്രീ ഇവരെ തല്ലുന്നത്. ഹോട്ടലിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ അക്രമികൾ സ്ത്രീയുടെ മുഖത്ത് പേപ്പർ കട്ടർ കൊണ്ട് വെട്ടുകയായിരുന്നു.