ഹുകോവു: മുന്‍ ഭര്‍ത്താവിന്‍റെ ലിംഗം ഛേദിച്ച് ടോയ്‍ലെറ്റില്‍ ഫ്ലഷ് ചെയ്ത് അമ്പത്തെട്ടുകാരി. വിവാഹ സമയത്ത് വരുമാനത്തെക്കുറിച്ച് പറഞ്ഞ കള്ളത്തരങ്ങള്‍ വ്യക്തമായതോടെയാണ് ഇവര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചത്. തായ്‍വാനിലെ ഹുകോവുവിലാണ് സംഭവം. ലിംഗം ഛേദിച്ച് ഫ്ലഷ് ചെയ്ത ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇവരെയും മുന്‍ ഭര്‍ത്താവിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

മയക്കിക്കിടത്തിയ ശേഷമാണ് മൂര്‍ച്ചയേറിയ കത്രികയുപയോഗിച്ചാണ് ലീ അമ്പത്തിയാറുകാരനായ ചെനിന്‍റെ ലിംഗം മുറിച്ച് മാറ്റിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ഇരുപത് വര്‍ഷം നീണ്ട ഇവരുടെ വിവാഹ ജീവിതത്തിന് ഒരുമാസം മുന്‍പാണ് അവസാനമായത്. വിവാഹമോചന ശേഷം ജോലി നഷ്ടമായതോടെ ഇയാള്‍ വീണ്ടും ലീയുടെ ഒപ്പം താമസിക്കുകയായിരുന്നു.

വൃഷണങ്ങള്‍ മുറിച്ച് നീക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. ഇതോടെയാണ് ആസിഡ് ഒഴിച്ച ശേഷം ലിംഗം ഇവര്‍ ടോയ്‍ലെറ്റില്‍ ഫ്ലഷ് ചെയ്തതെന്ന് ചെന്‍ പൊലീസില്‍ മൊഴി നല്‍കി.നാല്‍പ്പതിലധികം ഉറക്കുഗുളികകള്‍ കഴിച്ച ലീയുടെ നില ഗുരുതരമാണ്.