ആക്രമണത്തിന് പിന്നാലെ പ്രതിയായ അയൽവാസി അബു ഒളിവില്‍ പോയി. വഴിത്തർക്കമാണ് കാരണം. മൈമൂനയെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂര്‍: ചാവശ്ശേരി പത്തൊമ്പതാം മൈലിൽ അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പത്തൊൻപതാം മൈൽ ടി എൻ മൈമൂനയ്ക്കാണ് അയൽവാസിയുടെ വെട്ടേറ്റത്. മൈമൂനയെ കഴുത്തിന് ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വഴിത്തർക്കമാണ് അക്രമത്തിലേക്ക് നയിച്ച കാരണമെന്നാണ് പൊലീസ് നിഗമനം. മൈമുനയെ വെട്ടിയ അബ്ദു ഓടി രക്ഷപ്പെട്ടു. ഇയാൾ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

