കൊടുങ്ങല്ലൂർ, മാള മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ അക്ഷയ്. ബാംഗ്ലൂർ നിന്നാണ് ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നത്.
തൃശൂർ: പേർഷ്യൻ പൂച്ച വിൽപ്പനയുടെ മറവിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ യുവാവ് കൊടുങ്ങല്ലൂർ എക്സൈസിന്റെ പിടിയിൽ. മാള-പൂപ്പത്തി സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാളിൽ നിന്നും എംഡിഎംഎ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു. കൊടുങ്ങല്ലൂർ, മാള മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ അക്ഷയ്. ബാംഗ്ലൂർ നിന്നാണ് ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നത്.
Wayanad Tiger Scare : ഇനിയും പിടി തരാതെ കുറുക്കൻമൂലയിലെ കടുവ, പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ആവശ്യക്കാർക്ക് എല്ലാ തരത്തിലുള്ള കെമിക്കൽ, സിന്തറ്റിക്ക് ലഹരി വസ്തുക്കളും എത്തിച്ചു കൊടുക്കുന്നതിൽ സജീവമാണ് ഇയാൾ. ഡിജെ പാർട്ടികൾക്കും, ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങൾക്കും വേണ്ട സ്റ്റോക്ക് എത്തിക്കവേയാണ് പ്രതി പിടിയിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൂച്ച വില്പനയുടെ മറവിൽ സ്വന്തം വീട്ടിൽ വെച്ചാണ് ഇയാൾ ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നത്. നാർക്കൊട്ടിക് കേസുകളിൽ പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള കോമേഴ്‌ഷ്യൽ അളവിൽ ആണ് മയക്കു മരുന്നുകൾ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
