ഡോക്ടർമാ‍ർ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി രണ്ടര മാസം ഗര്‍ഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്. 

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയിൽ. അമ്പലംകുന്ന് സ്വദേശി അഭിജിത്തിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കുറേക്കാലമായി അഭിജിത്തും പെണ്‍കുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് വയറുവേദനയുണ്ടായതിനെത്തുടർന്ന് വീട്ടുകാർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർമാ‍ർ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി രണ്ടര മാസം ഗര്‍ഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്. 

ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. തുട‍ർന്നാണ് പ്രതി പിടിയിലായത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് പലതവണ പീ‍‍ഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചു. 

പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് വച്ചായിരുന്നു പീഡനം. പോക്സോ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

YouTube video player

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 40 വര്‍ഷം കഠിനതടവ്

പോക്സോ: 13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 44 കാരന് നാല് വർഷം കഠിന തടവ് ശിക്ഷ