ടര്‍ഫിനോട് ചേര്‍ന്നുള്ള ഗെയിം സെന്‍ററില്‍ ഇരുന്നതിന്‍റെ പേരില്‍ യുവാവിനേയും ചോദിക്കാന്‍ ചെന്ന സുഹൃത്തുക്കളേയും ഇര്‍ഷാദ് നേരത്തെയും മര്‍ദ്ദിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കടയിലെ ആക്രമണം.

ബേക്കല്‍: കാസര്‍കോട് ബേക്കല്‍ പള്ളത്ത് ചായക്കട അടിച്ച് തകര്‍ത്തു. സമീപത്തെ ടര്‍ഫ് ഗ്രൗണ്ടിലെ ജീവനക്കാരന്‍ മുഹമ്മദ് ഇര്‍ഷാദാണ് ആക്രമണം നടത്തിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ പള്ളത്ത് ബ്രൗണ്‍ കഫേ അടിച്ച് തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സമീപത്തെ ടര്‍ഫിലെ ജീവനക്കാരന്‍ പി എച്ച് മുഹമ്മദ് ഇര്‍ഷാദാണ് ഈ ആക്രമണം നടത്തുന്നത്.

ടര്‍ഫിനോട് ചേര്‍ന്നുള്ള ഗെയിം സെന്‍ററില്‍ ഇരുന്നതിന്‍റെ പേരില്‍ യുവാവിനേയും ചോദിക്കാന്‍ ചെന്ന സുഹൃത്തുക്കളേയും ഇര്‍ഷാദ് നേരത്തെയും മര്‍ദ്ദിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കടയിലെ ആക്രമണം. 85000 രൂപയുടെ നഷ്ടമുണ്ടായതായാണ് കടയുടമ പറയുന്നത്. വലിയ മരത്തടി കൊണ്ടായിരുന്നു അതിക്രമം. ഒന്നിച്ചിരുന്ന് ചായ കുടിക്കുന്ന സുഹൃത്താണ് ഇത്തരമൊരു അതിക്രമം ചെയ്തതെന്നാണ് കടയുടമ പി എ മൊയ്തീന്‍ കുഞ്ഞി പ്രതികരിക്കുന്നത്. ഓരോ നേരത്തും ആള്‍ക്കാര് ഇങ്ങനെ എങ്ങനെയാണ് മാറുന്നത്. ലഹരിയുപയോഗിച്ച് ഇങ്ങനെ ചെയ്യാമോയന്നാണ് കടയുടമ ചോദിക്കുന്നത്.

എങ്ങനെയാണ് ഇവിടെ ജീവിക്കുക. നാളെ എന്തുചെയ്യുമെന്ന് അറിയില്ല പേടിച്ച് ജീവിക്കണോയെന്നാണ് മൊയ്തീന്‍ കുഞ്ഞിയുടെ ചോദ്യം. കടയുടമ പൊലീസില്‍ പരാതി നല്‍കിയതോടെ ആക്രമണം നടത്തിയ 27 വയസുകാരനായ ഇര്‍ഷാദിനെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാക്യാര കുന്നില്‍ സ്വദേശിയാണ് ഇയാള്‍. കട ആക്രമിച്ചതിനും അതിക്രമിച്ച് കയറിയതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം