കാളികാവ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിലായി. കാളികാവ് ചെങ്കോട് തൊണ്ടിയിൽ സുഫൈൽ (28)ആണ് പൊലീസിന്റെ പിടിയിലായത്. രണ്ട് വർഷം മുമ്പ് സമാന കേസിൽ ശിക്ഷ അനുഭവിച്ച ആളാണ് സുഫൈൽ. ലോക് ഡൗൺ ആരംഭിച്ച കാലത്താണ് കേസിന് ആസ്പദമായ സംഭവം. പ്രതിക്കെതിരെ കാളികാവ് പൊലീസ് പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read more at: 13 വയസ്സുകാരന്‍ അച്ഛനായി; പീഡനക്കേസില്‍ നഴ്സറി ജീവനക്കാരിക്ക് 30 മാസം തടവ്, സംഭവം ഇങ്ങനെ