സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

തൃശൂര്‍: തൃശൂര്‍ ശക്തൻ സ്റ്റാന്‍ഡിലെ മൊബൈൽ കടയിൽ യുവാക്കളുടെ അതിക്രമം. വടി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്ന് രാത്രി ഏഴേമുക്കാലോടെയാണ് സംഭവം.
ഫോണിന്‍റെ സ്ക്രീൻ ഗാർഡ് ഒട്ടിക്കാൻ എത്തിയതായിരുന്നു യുവാക്കൾ. ഇതിന് മുമ്പ് വന്നവരുടെ സ്ക്രീൻ ഗാർഡ് ഒട്ടിക്കണമെന്നും അതുവരെ കാത്ത് നിൽക്കണമെന്നും
കടയുടമ പറഞ്ഞു.

ഇതിന് പിന്നാലെയായിരുന്നു വടിവാൾ വീശി യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തെതുടര്‍ന്ന് കടയുടമ തൃശ്ശൂർ ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു.
എന്നാല്‍, പൊലീസ് എത്തും മുമ്പ് പ്രതികൾ കടന്ന് കളഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യുവാക്കളെക്കുറിച്ച് സൂചന കിട്ടിയെന്നും ഉടൻ പിടികൂടുമെന്നും പൊലീസ്
പറ‌‌‌‍ഞ്ഞു.


കനത്ത മഴ; പൗള്‍ട്രി ഫാമിലെ 5000ത്തിലധികം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു, മതിലിടിഞ്ഞ് കാര്‍ തകര്‍ന്നു

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates