Asianet News MalayalamAsianet News Malayalam

കൊച്ചുകുട്ടികൾ മുതൽ വൃദ്ധന്മാർ വരെ, കാല്‍ നിലത്ത് കുത്തില്ല, പത്തടിയുടെ വടിയിൽ ചവിട്ടി നീങ്ങുന്ന മനുഷ്യര്‍

അടുത്തിടെ എത്യോപ്യയിൽ നിന്നുള്ള ഈ പൊയ്ക്കാലുകളിൽ നടക്കുന്ന മനുഷ്യരുടെ വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചിരുന്നു. 

banna tribe walks in ten feet high sticks rlp
Author
First Published Feb 27, 2024, 11:17 AM IST

പത്തടി നീളം വരുന്ന വടി, അതിന്റെ പകുതിയിൽ ചവിട്ടി നടന്നു നീങ്ങുന്ന മനുഷ്യർ. ഈ പൊയ്‍ക്കാലിൽ നടക്കുന്ന മനുഷ്യരെ നിങ്ങൾക്ക് കാണാനാവുക അങ്ങ് എത്യോപ്യയിലാണ്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഇങ്ങനെ നടക്കുന്നത് ഇവിടെ കാണാം. ഒരു പ്രത്യേകം ​ഗോത്രവിഭാ​ഗത്തിൽ പെട്ട ആളുകളാണ് ഇത്തരത്തിൽ വിഭിന്നമായ ഒരു രീതി പിന്തുടരുന്നത്. 

ലോകത്തിൽ നമുക്കറിയാത്ത പല ജനവിഭാ​ഗങ്ങളുണ്ട്. അവർക്ക് അവരുടേതായ ജീവിതരീതികളും സംസ്കാരവും ഒക്കെയുണ്ട്. ചിലപ്പോൾ നമുക്ക് പുറത്ത് നിന്നും കാണുമ്പോൾ അത്ഭുതവും അമ്പരപ്പും തോന്നുമെങ്കിലും അത്തരമൊരു ജീവിതരീതി പിന്തുടരുന്നതിന് അവർക്ക് അവരുടേതായ കാരണങ്ങളും കാണും. എന്തായാലും, അടുത്തിടെ എത്യോപ്യയിൽ നിന്നുള്ള ഈ പൊയ്ക്കാലുകളിൽ നടക്കുന്ന മനുഷ്യരുടെ വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചിരുന്നു. 

എത്യോപ്യയിലെ ബന്ന ഗോത്രത്തിനിടയിലാണ് ഈ രീതി കണ്ടുവരുന്നത്. പത്തടിയെങ്കിലും നീളമുള്ള വടിയെടുത്ത് അത് നിലത്ത് കുത്തി അതിന്റെ പകുതി ഭാ​ഗത്ത് കയറി നിന്നാണ് ഇവർ നടക്കുന്നത്. കാട്ടിലും കാടിനോട് ചേർന്നുള്ള പ്രദേശത്തും ജീവിക്കുന്ന മനുഷ്യരാണ് എന്നതിനാൽ തന്നെ ദിവസേന വന്യമൃ​ഗങ്ങളിൽ നിന്നും മറ്റും നേരിടേണ്ടി വരുന്ന ഭീഷണിയെ ചെറുക്കാനാണ് ഇവർ ഇത്തരമൊരു രീതി പിന്തുടർന്ന് വന്നിട്ടുണ്ടാവുക എന്നാണ് പറയുന്നത്. അതുപോലെ പാമ്പുകളെ പോലെയുള്ള ഇഴജന്തുക്കളുടെ ഭീഷണിയിൽ നിന്നും വിട്ടുനിൽക്കാനും അവർ ഇത് ചെയ്തിട്ടുണ്ടാവാം. 

എന്നാൽ, നേരത്തെ ഇത് അങ്ങനെയാണ് ഇവരുടെ ജീവിതത്തിൻ‌റെ ഭാ​ഗമായതെങ്കിൽ ഇപ്പോൾ അത് അവരുടെ സംസ്കാരത്തെ അടയാളപ്പെടുത്തുന്ന ഒന്നായി മാറിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഇവരുടെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. അതിൽ കഠിനമായ ഭൂപ്രദേശങ്ങളിലൂടെ ഒരുകൂട്ടം ആളുകൾ ഇങ്ങനെ വടിയിൽ നടക്കുന്നതാണ് കാണാനാവുക. 

വായിക്കാം: ലോകത്തിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കുന്ന നാല് ​ഗോത്രങ്ങൾ, ഇവരുടെ ഭാഷയും സംസ്കാരവും ഇവർക്ക് മാത്രം സ്വന്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios