Asianet News MalayalamAsianet News Malayalam

ബ്രിട്ടൻ ഇന്ത്യ ഭരിച്ചപ്പോൾ, ബ്രിട്ടനിലെ കുട്ടികൾ അടിമവേല ചെയ്യുകയായിരുന്നു; ഒരു വൈറൽ വീഡിയോ കാണാം

ബ്രിട്ടന്‍ ഇന്ത്യ അടക്കമുള്ള ലോകത്തെ നിരവധി രാജ്യങ്ങള്‍ കീഴടക്കി സൂര്യനസ്തമിക്കാത്ത രാജ്യമെന്ന പദവി നേടിയപ്പോള്‍ ബ്രിട്ടനിലെ കുട്ടികള്‍ ബാലവേല ചെയ്യുകയായിരുന്നുവെന്നതിന് വീഡിയോ തെളിവ് നല്‍കുന്നു. 

viral video In Britain during the Victorian era children were doing child labour
Author
First Published Apr 4, 2024, 10:57 AM IST


തൊള്ളൂറുകളില്‍ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ കയറിയിട്ടുള്ളവര്‍, തെങ്കാശിയില്‍ നിന്നും മാര്‍ത്താണ്ഡത്ത് നിന്നും എത്തി ജോലി ചെയ്യുന്ന കുട്ടികളെ കണ്ടിരിക്കും, പ്രത്യേകിച്ചും തമിഴ്നാട്ടുകാര്‍ നടത്തുന്ന ഹോട്ടലുകളില്‍. പിന്നീട് ഈ ഹോട്ടലുകളില്‍ ബാലവേലയ്ക്കെതിരെ സര്‍ക്കാര്‍ ബോധവത്ക്കരണം നടത്തുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. ഇന്ന് തിരുവനന്തപരം നഗരത്തിലോ കേരളത്തിലെ മറ്റ് നഗരങ്ങളിലോ ജോലി ചെയ്യുന്ന കുട്ടികള്‍ ഇല്ലെന്ന് തന്നെ പറയാം. രാജ്യത്ത് ബാലവേല നിരോധിച്ചതിന്‍റെ ഭാഗമായാണ് ഈ നടപടി. ബാലവേലയുടെ ചരിത്രം എവിടെ നിന്നാണെന്ന് ചിന്തിച്ചിട്ടുണ്ടോ? 

വിക്ടോറിയന്‍ കാലഘട്ടത്തില്‍ തന്നെ ബ്രിട്ടീഷുകാര്‍ ബാലവേല ചെയ്യിച്ചിരുന്നുവെന്നാണ് ഏറ്റവും പുതിയ സാമൂഹിക മാധ്യമ ചര്‍ച്ച. ഇതിന് കാരണമായതാകട്ടെ 2023 ല്‍ ഒരു ബില്‍ഡര്‍ പങ്കുവച്ച ഒരു വീഡിയോയും. ഒരു വര്‍ഷം മുമ്പ് പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം ഏതാണ്ട് രണ്ടര ലക്ഷത്തോളം ആളുകള്‍ ലൈക്ക് ചെയ്തു. ബ്രിട്ടനിലെ ഒരു  പഴയ വീട് പുതുക്കി പണിയുന്നതിനിടെ ലഭിച്ച ചില ഓടുകളുടെ വീഡിയോ പങ്കുവച്ച് കൊണ്ട് touchstone.surrey എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ഇങ്ങനെ കുറിച്ചു.' ഈ പഴയ വിക്ടോറിയൻ റൂഫ് ടൈലുകളിൽ കുട്ടികൾ കൈമുദ്രകള്‍ പതിച്ചിരിക്കുന്നു. ബാലവേല നിർത്തലാക്കുന്നതിനുമുമ്പ്. ഭ്രാന്തൻ കാലം.' വീഡിയോകളില്‍ പുരാതനമായ ചില മച്ചിലോടുകളില്‍ കുഞ്ഞുകൈകള്‍ കൊണ്ട് തീര്‍ത്ത ചില അടയാളങ്ങള്‍ കാണിച്ചു. ചില ഓടുകളില്‍ കുഞ്ഞു കൈപത്തികള്‍ മുഴുവനായും പതിഞ്ഞിരുന്നു. 

'ജെസ്റ്റ് മിസ്, ഇതാണ് ഭാഗ്യം'; സീറ്റിൽ നിന്നും ഏഴുന്നേറ്റതിന് പിന്നാലെ ഫാൻ പൊട്ടി താഴേയ്ക്ക്, ദൃശ്യങ്ങൾ വൈറൽ

'കൂട്ടം ചേര്‍ന്ന് വളഞ്ഞ് നായ്ക്കള്‍, അലറി വിളിച്ച് കുഞ്ഞ്...; കുട്ടിയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍ ദൃശ്യം വൈറൽ

സറേയിലെ ടച്ച്‌സ്റ്റോൺ കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലിക്കാരന്‍, പഴയ കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ നിന്ന് ഇഷ്ടിക ഓടുകൾ മാറ്റുന്നതിനിടെയാണ് പുരാതനമായ ഓടുകള്‍ ശ്രദ്ധിച്ചത്. എല്ലാ ഓടിന്‍റെയും പിന്‍ഭാഗത്ത് ഒരു കൈമുദ്ര കണ്ടെത്തി. 'ഈ പഴയ വിക്ടോറിയൻ ടൈൽ മേൽക്കൂര അഴിച്ചുമാറ്റി, എല്ലാ ടൈലുകളിലും ചെറിയ കുട്ടികളുടെ കൈമുദ്രകൾ പതിഞ്ഞിരുന്നു. വിക്ടോറിയൻ കാലം മുതൽ കുട്ടികൾ ഇവ ഉണ്ടാക്കുമായിരുന്നു. കൈമുദ്രകൾ അളക്കാനും സ്കെയിൽ നോക്കാനും കുട്ടികള്‍ തങ്ങളുടെ കൈപ്പത്തി അവയിൽ വച്ചു. കൈമുദ്രകൾ തീർച്ചയായും നിർമ്മാതാവിനേക്കാൾ ചെറുതായിരുന്നു. കുട്ടികൾക്ക് 'ഏഴു വയസ്സിൽ കൂടില്ല'. ' തൊഴിലാളി വീഡിയോയില്‍ പറയുന്നു. കമ്പനിയുടെ ഔദ്ധ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അതായത്, ബ്രിട്ടന്‍ ഇന്ത്യ അടക്കമുള്ള ലോകത്തെ നിരവധി രാജ്യങ്ങള്‍ കീഴടക്കി സൂര്യനസ്തമിക്കാത്ത രാജ്യമെന്ന പദവി നേടിയപ്പോള്‍ ബ്രിട്ടനിലെ കുട്ടികള്‍ ബാലവേല ചെയ്യുകയായിരുന്നെന്ന്. 

ഇത് പ്രകൃതിയുടെ അത്ഭുതം; ഒമ്പത് കിലോമീറ്റര്‍ ദൂരമുള്ള ഗുഹ, ഉള്ളില്‍ സ്വന്തമായ ജൈവ ലോകവും കാലാവസ്ഥയും

വീഡിയോ വൈറലായതിന് പിന്നാലെ ബാലവേലയെ കുറിച്ച് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ നീണ്ട ചര്‍ച്ചയായിരുന്നു. 'വിക്ടോറിയന്‍ കാലഘട്ടം അധികം ദൂരെയല്ല. ഇന്നും പല സ്ഥലങ്ങളിലും ബാലവേല തുടരുന്നു. നമ്മള്‍ കാണുന്നില്ലന്നേയുള്ളൂ.' ഒരു കാഴ്ചക്കാരനെഴുതി. 'സമാനമായ കൈമുദ്രകളായിരുന്നു ഓടുകളില്‍ ഉണ്ടായിരുന്നത്. തൊഴിലാളികളെല്ലാം തന്നെ കുട്ടികളായിരുന്നിരിക്കാം' മറ്റൊരു കാഴ്ചക്കാരനെഴുതി. '150 വർഷം മുമ്പ് ഇവിടെ താമസിച്ചിരുന്ന കുട്ടികൾ ക്യൂട്ട് ആകുമെന്ന് ഞാൻ കരുതി, പക്ഷേ ഇല്ല, ബാലവേല മാത്രം.' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. "തൊഴിൽ ചരിത്രത്തിന്‍റെ ആർട്ട് ഇൻസ്റ്റാളേഷനായി ഈ ഓടുകളെ രൂപപ്പെടുത്തണം" ചരിത്രം സംരക്ഷിക്കപ്പെടണമെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. 1820 മുതല്‍ 1914 വരെയാണ് വിക്ടോറിയന്‍ കാലഘട്ടമായി ബ്രീട്ടീഷുകാര്‍ കണക്കാക്കുന്നത്.  1933-ൽ ചിൽഡ്രൻ ആന്‍റ് യംഗ് പേഴ്‌സൺസ് എന്ന നിയമത്തിലൂടെയാണ് ബ്രിട്ടൻ 14 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ട് ബാലവേല ചെയ്യിക്കുന്നത് കുറ്റകരമാക്കി നിയമം കൊണ്ട് വന്നത്. 

1994 ല്‍ 500 രൂപ കൊടുത്ത് മുത്തച്ഛന്‍ വാങ്ങിയ എസ്ബിഐ ഓഹരി; ഇന്നത്തെ വില അറിയാമോ? കുറിപ്പ് വൈറല്‍
 

Follow Us:
Download App:
  • android
  • ios