09:55 PM (IST) Apr 29

വടക്കൻ പയറ്റിൽ മുൻതൂക്കം ഇടതിന്

വടക്കൻ കേരളത്തിലെ നാല് ജില്ലകളുടെ പോസ്റ്റ് പോൾ സർവ്വേ ഫലം പരിശോധിക്കുമ്പോൾ വ്യക്തമായ മേൽക്കൈയാണ് എൽഡിഎഫിനുള്ളത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യുഡിഎഫിന് മേൽ ഇടത് പക്ഷം ആധിപത്യം നേടുമെന്നാണ് സർവ്വേ പ്രവചനം. വയനാട്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കാസർകോടും പോര് കടുക്കും. 

09:49 PM (IST) Apr 29

കോഴിക്കോടും മുൻതൂക്കം ഇടത് മുന്നണിക്ക്

കോഴിക്കോടും ഇടത് മുന്നണിക്കാണ് മുൻതൂക്കമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വെ പ്രവചിക്കുന്നു. പത്ത് മുതൽ പതിനൊന്ന് സീറ്റ് വരെ എൽഡിഎഫ് ജില്ലയിൽ നേടിയേക്കാം. യുഡിഎഫ് രണ്ട് മുതൽ മൂന്ന് സീറ്റ് വരെ നേടാനാണ് സാധ്യത. എൻഡിഎ 14 ശതമാനം വോട്ട് ജില്ലയിൽ നേടിയെടുക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. 

09:28 PM (IST) Apr 29

തിരുവമ്പാടിയിൽ ഇടത് ജയം

തിരുവമ്പാടിയിൽ ഇടത് ജയം പ്രവചിച്ച് സർവ്വേ. ലിൻ്റോ ജോസഫിലൂടെ മണ്ഡ‍ലം എൽഡിഎഫ് നേടിയെടുക്കുമെന്നാണ് പ്രവചനം. 

09:25 PM (IST) Apr 29

കൊടുവള്ളിയിൽ യുഡിഎഫ്

കൊടുവള്ളി എം കെ മുനീർ യുഡിഎഫിനായി പിടിച്ചെടുക്കുമെന്നാണ് സർവ്വേ പ്രവ‍ചനം. കാരാട്ട് റസാഖ് പരാജയപ്പെടുമെന്നാണ് സർവ്വേ ഫലം.

09:23 PM (IST) Apr 29

കുന്നമംഗലം എൽഡിഎഫിന് ഒപ്പം

കുന്നമംഗലം എൽഡിഎഫിന് ഒപ്പം. പി ടി എ റഹീം മണ്ഡലത്തിൽ ജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 

09:23 PM (IST) Apr 29

ബേപ്പൂരിൽ റിയാസ്

ബേപ്പൂരിൽ റിയാസ് ജയിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവ്വേ പ്രവചിക്കുന്നു. 

09:14 PM (IST) Apr 29

കോഴിക്കോട് സൗത്തിൽ പ്രവചനാതീതം

കോഴിക്കോട് സൗത്തിൽ മത്സരം പ്രവചനാതീതമെന്ന് സർവ്വേ ഫലം. യുഡിഎഫ് സ്ഥാനാർത്ഥി നൂർബിന റഷീദിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും വിജയം ഉറപ്പിച്ച് പറയാനാകില്ല. കടുത്ത വെല്ലുവിളിയാണ് ഐഎൻഎല്ലിൻ്റെ അഹമ്മദ് ദേവർകോവിൽ ഉയർത്തുന്നത്.

09:12 PM (IST) Apr 29

കോഴിക്കോട് നോ‍ർത്തിൽ എൽഡിഎഫ്

കോഴിക്കോട് നോ‍ർത്തിൽ എൽഡിഎഫ് ജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. തോട്ടത്തിൽ രവീന്ദ്രന് വ്യക്തമായ ഭൂരിപക്ഷം കിട്ടാനാണ് സാധ്യത. 

09:08 PM (IST) Apr 29

എലത്തൂരിൽ ശശീന്ദ്രൻ തന്നെ

എലത്തൂരിൽ ശശീന്ദ്രൻ തന്നെ ജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. സീറ്റ് നിർണ്ണയത്തിലടക്കം ഉണ്ടായ കല്ലുകടി യുഡിഎഫിനെ പ്രതികൂലമായി ബാധിച്ചുവെന്ന് വേണം അനുമാനിക്കാൻ. 

09:04 PM (IST) Apr 29

പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ തന്നെ

താരതമ്യേന മികച്ച ഭൂരിപക്ഷത്തിൽ തന്നെ ടിപി രാമകൃഷ്ണന് മണ്ഡലത്തിൽ വിജയിക്കാനാവുമെന്നാണ് സർവേ പ്രവചനം. ഇവിടെ യുഡിഎഫ് രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തുമായിരിക്കുമെന്നാണ് പ്രവചനം.

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ പേരാമ്പ്ര ടി പി രാമകൃഷ്‌ണൻ തന്നെ സി എച്ച് ഇബ്രാഹിംകുട്ടി [യുഡിഎഫ് സ്വത.) ടി പി രാമകൃഷ്‌ണൻ (സിപിഎം) കെ വി സുധീർ (ബിജെപി)"

09:04 PM (IST) Apr 29

ബാലുശ്ശേരിയിൽ സച്ചിൻ ദേവ്

ബാലുശ്ശേരിയിൽ സച്ചിൻ ദേവ് ജയിക്കുമെന്നാണ് സർവ്വേ പ്രവചനം. ധർമ്മജൻ ബോൾഗാട്ടി ഉയർത്തിയ വെല്ലുവിളി എസ്എഫ്ഐ നേതാവ് അതിജീവിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവ്വേ പ്രവചിക്കുന്നു. 

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ ബാലുശ്ശേരി 'ധർമജ' യുദ്ധത്തിൽ ജയസാധ്യതയില്ല, സച്ചിൻ നേടും ധർമജൻ ബോൾഗാട്ടി (കോൺഗ്രസ്) കെ എം സച്ചിൻദേവ് (സിപിഎം) ലിബിൻ ബാലുശ്ശേരി (ബിജെപി)"

08:59 PM (IST) Apr 29

കൊയിലാണ്ടി ഇടതിനൊപ്പം തന്നെ

കൊയിലാണ്ടി ഇടതിനൊപ്പം തന്നെ. കാനത്തിൽ ജമീല ജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

08:58 PM (IST) Apr 29

നാദാപുരത്തും മത്സരം കടുക്കും

ഇടതുകോട്ടയായ നാദാപുരം പിടിക്കാൻ ഇക്കുറി നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ടാം വട്ടം ജനവിധി തേടുന്ന സിപിഐയുടെ ഇ.കെ.വിജയന് കടുത്ത വെല്ലുവിളിയാണ് കഴിഞ്ഞ തവണ അദ്ദേഹം പരാജയപ്പെടുത്തിയ കെ.പ്രവീൺ കുമാർ ഇക്കുറി ഉയർത്തുന്നത്. 

May be an image of 3 people and text that says "asianet news fore SURVEY പോസ്റ്റ് പോൾ സർവ്വേ നാദാപുരം ഇഞ്ചോടിഞ്ച് പ്രവചനാതീതം കെ പ്രവീൺ കുമാർ (കോൺഗ്രസ്) ഇ കെ വിജയൻ (സിപിഐ) എം പി രാജൻ (ബിജെപി)"

08:54 PM (IST) Apr 29

കുറ്റ്യാടിയിൽ യുഡിഎഫിന് മുൻതൂക്കം

കുറ്റ്യാടിയിൽ യുഡിഎഫിന് മുൻതൂക്കമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വെ പ്രവചിക്കുന്നു. അണികൾ നിരത്തിലിറങ്ങി പ്രകടനം വിളിച്ച് സ്ഥാനാർത്ഥിയാക്കിയ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ രണ്ടാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടാൻ സാധ്യത. പാറക്കൽ അബ്ദുള്ള ഇത്തവണയും ജയിക്കുമെന്നാണ് പ്രവചനം. 

08:49 PM (IST) Apr 29

വടകരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

വടകരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കെ കെ രമയും മനയത്ത് ചന്ദ്രനും തമ്മിൽ കടുത്ത മത്സരമാണ് വടകരയിൽ നടക്കുന്നത്. നേരിയ മുൻതൂക്കം മാത്രമാണ് മനയത്ത് ചന്ദ്രന് സർവ്വേ പ്രവചിക്കുന്നത്. മണ്ഡലം ആർക്കൊപ്പം നിൽക്കുമെന്ന് മേയ് രണ്ടിന് അറിയാം.

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ വടകര ടിപിയുടെ മണ്ണിൽ പോരാട്ടം കടുക്കും കെ കെ രമ (ആർഎംപിഐ) മനയത്ത് ചന്ദ്രൻ (എൽജെഡി) എം രാജേഷ് കുമാർ (ബിജെപി)"

08:45 PM (IST) Apr 29

ഇനി കോഴിക്കോട്ടേക്ക്

കോഴിക്കോട്ട് ആർക്കൊപ്പം നിൽക്കും ? സർവ്വേ ഫലം തത്സമയം. 

YouTube video player

08:44 PM (IST) Apr 29

സർവേ ഫലം ഇത് വരെ

ഇത് വരെയുള്ള സർവ്വേ ഫലം അനുസരിച്ച് ഇടത് മുന്നണിക്കാണ് മേൽക്കൈ, വയനാട്ടിൽ ഇടതും വലതും ഒപ്പത്തിനൊപ്പമാണെങ്കിലും കണ്ണൂർ നൽകുന്ന ഉറച്ച പിന്തുണയാണ് ഇടതിൻ്റെ കരുത്ത്. കണ്ണൂരിൽ എട്ട് മുതൽ ഒമ്പത് വരെ സീറ്റുകളാണ് എൽഡിഎഫിന് സർവ്വേ പ്രവചിക്കുന്നത്. 

വയനാട് ജില്ലയിൽ ഒരിടത്ത് എൽഡിഎഫ് വിജയിക്കുമെന്നും രണ്ടിടത്ത് ഇഞ്ചോടിഞ്ച് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം സൂചിപ്പിക്കുന്നത്. മാനന്തവാടിയിലാണ് എൽഡിഎഫ് വിജയം സർവേ പ്രവചിക്കുന്നത്. എന്നാൽ കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും പോരാട്ടം കടുക്കുമെന്നും സർവേ സൂചിപ്പിക്കുന്നു.

Read: ചുരം കയറിയെത്തിയവർ നേടുമോ? വയനാട് ആർക്കൊപ്പം? ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം

08:34 PM (IST) Apr 29

കൽപ്പറ്റയും പ്രവചനാതീതം

കൽപ്പറ്റയും പ്രവചനാതീതം. എം വി ശ്രേയാംസ്കുമാറിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിൽ വിജയം ആ‍ർക്കെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ. 

Read more at: കൽപ്പറ്റയിൽ വെല്ലുവിളികൾ മറികടക്കുമോ സിദ്ധിഖ്? പോസ്റ്റ് പോൾ ഫലം ഇങ്ങിനെ ...

08:28 PM (IST) Apr 29

സുൽത്താൻ ബത്തേരിയിൽ കടുത്ത പോരാട്ടം

സുൽത്താൻ ബത്തേരിയിൽ കടുത്ത പോരാട്ടം. നേരിയ മുൻതൂക്കം മാത്രമാണ് ഐസി ബാലകൃഷ്ണനുള്ളത്. കോൺ​ഗ്രസിൽ നിന്നും വന്ന എം.എസ്.വിശ്വനാഥനാണ് എൽഡിഎഫിൻ്റെ സ്ഥാനാർത്ഥി. എൻഡിഎയിൽ സികെ ജാനുവാണ് പോരിനിറങ്ങിയത്.

08:27 PM (IST) Apr 29

മാനന്തവാടിയിൽ മുൻതൂക്കം കേളുവിന്

മാനന്തവാടിയിൽ മുൻതൂക്കം ഒ ആർ കേളുവിനെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ. മുൻ മന്ത്രി പി കെ ജയലക്ഷ്മിക്ക് മണ്ഡലം തിരിച്ചു പിടിക്കാനാകില്ലെന്നാണ് പ്രവചനം. 

May be an image of 3 people and text that says "asianet news fore SURVEY പോസ്റ്റ് പോൾ സർവ്വേ മാനന്തവാടി ഇടതിനൊപ്പം പി.കെ. ജയലക്ഷ്‌മി (കോൺഗ്രസ്) ഒ.ആർ. കേളു (സിപിഎം) പള്ളിയറ മുകുന്ദൻ (ബിജെപി)"