Asianet News MalayalamAsianet News Malayalam

ലീഗിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത സംഭവം: വിശദീകരണവുമായി ശോഭാ സുരേന്ദ്രൻ

ഭീകരൻമാരുടെ മടയിൽ നിന്ന് താഴെ ഇറക്കി ഭാരതീയ ധാരായിലേക്ക് ലീഗ് വരണം എന്നാണ് താൻ ഉദ്ദേശിച്ചതെന്നും വിശദീകരിച്ച ശോഭ, എം കെ മുനീർ അടക്കമുള്ളവർക്ക് അത് മനസിലായില്ലെന്നും പ്രതികരിച്ചു. 

 

shobha surendran explanation on muslim league nda controversy
Author
Kochi, First Published Feb 28, 2021, 5:35 PM IST

കൊച്ചി: മുസ്ലീം ലീഗിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ശോഭാ സുരേന്ദ്രൻ. അധികാരക്കൊതി മൂത്ത് എസ്ഡിപിഐ അടക്കമുള്ള ദേശവിരുദ്ധരുമായി കൈകോർത്തവരാണ് ലീഗ്. അത് മാറ്റണം എന്നാണ് താൻ പ്രസംഗത്തിൽ ഉദ്ദേശിച്ചത്. ഭീകരൻമാരുടെ മടയിൽ നിന്ന് താഴെ ഇറക്കി ഭാരതീയ ധാരായിലേക്ക് ലീഗ് വരണം എന്നാണ് താൻ ഉദ്ദേശിച്ചതെന്നും വിശദീകരിച്ച ശോഭ, എം കെ മുനീർ അടക്കമുള്ളവർക്ക് അത് മനസിലായില്ലെന്നും പ്രതികരിച്ചു. 

എന്നാൽ മുസ്ലീം ലീഗിനെ ആരും  ദേശസ്നേഹം പഠിപ്പിക്കണ്ടെന്നും കുറുക്കന്റെ കൂട്ടിലേക്ക് കോഴിയെ ക്ഷണിക്കുന്ന ബിജെപി നിലപാട് തിരസ്കരിക്കുന്നുവെന്നും എം കെ മുനീർ മറുപടി നൽകി

'മോദിയുടെ നേതൃത്വം അം​ഗീകരിച്ചാല്‍ ലീഗുമായും സഖ്യം'; ലീ​ഗ് വിഷയത്തിൽ നിലപാട് ആവർത്തിച്ച് ശോഭ

നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗത ചെയ്യുന്നെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കിയത്. ശോഭയുടെ ക്ഷണം രാഷ്ട്രീയ ശ്രദ്ധ നേടിയതോടെ, ഇതിനെ അനുകൂലിച്ചും തള്ളിയും പ്രതികരിച്ച് രാഷ്ടീയ നേതാക്കളും രംഗത്തെത്തി. 

'ഞങ്ങളെ ക്ഷണിക്കാൻ മാത്രം ആയിട്ടില്ല', ശോഭാ സുരേന്ദ്രന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

ശോഭ സുരേന്ദ്രന്‍റെ പ്രസ്താവനയെ ആദ്യം തള്ളിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുസ്ലീം ലീഗുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ വർഗീയ പാർട്ടിയാണ് ലീഗെന്നും ആവർത്തിച്ചു. എന്നാൽ മുസ്ലിം ലീഗ് നയം മാറ്റി വന്നാൽ എൻഡിഎയിലേക്ക് സ്വീകരിക്കാൻ തയ്യാറാണെന്നായിരുന്നു പിന്നീടുള്ള പ്രതികരണം. 
 

Follow Us:
Download App:
  • android
  • ios