ജെ ഡി എസുമായുള്ള സഖ്യത്തിന് വിള്ളലുകളില്ല. അഞ്ച് വർഷം മികച്ച രീതിയിൽ പൂർത്തിയാക്കുമെന്നും യു ടി ഖാദർ വ്യക്തമാക്കി
ബംഗളുരു: കർണാടകയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂർത്തിയായിട്ടില്ലെന്ന് കർണാടക നഗരവികസന മന്ത്രി യു ടി ഖാദർ. ജെഡിഎസുമായുള്ള സഖ്യത്തിൽ തന്നെ മത്സരിക്കുമെന്നും സീറ്റ് സംബന്ധിച്ച് ഈ ആഴ്ച്ച ധാരണയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്നുണ്ട്. ജെഡിഎസുമായുള്ള സഖ്യത്തിന് വിള്ളലുകളില്ല. അഞ്ച് വർഷം മികച്ച രീതിയിൽ പൂർത്തിയാക്കുമെന്നും യു ടി ഖാദർ വ്യക്തമാക്കി.
മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായ സിദ്ധരാമയ്യയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ സഖ്യത്തില്‍ കല്ലുകടിയായിരുന്നു. കോൺഗ്രസ് നേതാക്കൾക്ക് താത്പര്യമില്ലെങ്കിൽ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് കുമാരസ്വാമി തുറന്നടിച്ചിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രി മോഹം ഇടക്കിടെ തുറന്നു പ്രകടിപ്പിക്കുന്നതും അദ്ദേഹത്തിന്‍റെ അടുപ്പക്കാരായ എംഎൽഎമാര്‍ ഇത് ഏറ്റെടുത്തതുമാണ് വാക്പ്പോരിന് ഇയടാക്കിയത്.
