ഇന്ന് സെക്രട്ടറിയേറ്റും നാളെ സംസ്ഥാനകമ്മിറ്റിയുമാണ് നടക്കുന്നത്. 

ദില്ലി: ലോക്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജാഥയുടെ ഒരുക്കങ്ങളും,തെരഞ്ഞെടുപ്പിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന്‍റെ സംസ്ഥാനനേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. ഇന്ന് സെക്രട്ടറിയേറ്റും നാളെ സംസ്ഥാനകമ്മിറ്റിയുമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട നിലപാടുകളും,പൊതു സ്വതന്ത്രന്മാരെ നിര്‍ത്തേണ്ട മണ്ഡലങ്ങളെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും സിറ്റിംഗ് എം പി മാരുടെ കാര്യവും ചർച്ച ചെയ്യും. പുതിയതായി സീറ്റുകള്‍ ചോദിക്കുന്ന ഘടകകക്ഷികളോട് സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ചക്ക് വന്നേക്കും.