മോദി എത്ര പ്രാവശ്യം ഗംഗയിൽ മുങ്ങിക്കുളിച്ചാലും ജന രോഷത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്ന എ ഐ സി സി ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് ലീഗും കേരളത്തിലെ കോൺഗ്രസ് നേതാക്കളും നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി

കോട്ടയം: സമുദായ നേതൃത്വത്തോട് എൽഡിഎഫിന് ശത്രുതയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. സമുദായ നേതാക്കളെ രഹസ്യമായല്ല, പരസ്യമായാണ് പോയി കണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയെ കണ്ടതിൽ അസ്വാഭാവികതയില്ല. എൻഎസ്എസ് വാതിലുകള്‍ കൊട്ടിയടച്ചു . അടച്ച വാതിലുകൾ മുട്ടിവിളിച്ച് തുറക്കാനില്ലെന്നും കോടിയേരി വ്യക്തമാക്കി. 

അതേസമയം എൻഎസ്എസ് വിശ്വാസം രക്ഷിക്കട്ടെയെന്നും കോടിയേരി പറഞ്ഞു. മോദി എത്ര വട്ടം ഗംഗയിൽ മുങ്ങിക്കുളിച്ചാലും ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്ന എഐസിസി ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് ലീഗും കേരളത്തിലെ കോൺഗ്രസ് നേതാക്കളും നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

ക്രൈസ്തവ സഭയെ നിയന്ത്രിക്കാൻ ഒരു നിയമവും കൊണ്ട് വരാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി വ്യക്തമാക്കി. ചർച്ച് ആക്ട് നിയമ പരിഷ്ക്കാര കമ്മീഷന്റെ അഭിപ്രായം മാത്രമാണ്. നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു. നിലപാടുകൾ ആരു പറഞ്ഞാലും വസ്തുക്കൾ വിശദീകരിക്കേണ്ടത് കക്ഷികളുടെ ഉത്തരവാദിത്തമാണെന്ന് എന്‍എസ്എസ് വിഷയത്തില്‍ കോടിയേരി പ്രതികരിച്ചു.