ഉമ്മൻചാണ്ടി ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് യോജിപ്പില്ല, ഉമ്മൻചാണ്ടി നിയമസഭയിൽ തുടരുന്നതാണ് നല്ലതെന്ന് കെ മുരളീധരൻ 

കോഴിക്കോട് : ഉമ്മൻ ചാണ്ടി ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ ഉമ്മൻ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തോട് യോജിപ്പില്ലെന്ന് പറഞ്ഞ് കെ മുരളീധരൻ എംഎല്‍എ. മത്സരിക്കുന്നതിനോട് എം എൽ എ മാർക്കും താൽപര്യമില്ലെന്ന് മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. ഉമ്മൻ ചാണ്ടി നിയമസഭയിൽ തുടരുന്നതാണ് നല്ലതെന്നാണ് മുരളീധരൻ പറയുന്നത് 

Add Asianetnews as a Preferred SourcegooglePreferred

നിയമസഭയിൽ എംഎൽഎമാർക്ക് ശക്തിപകരാൻ ഉമ്മൻചാണ്ടി ഉണ്ടാകുന്നതാണ് നല്ലതെന്നാണ് പൊതുവായ അഭിപ്രായം. ലോക്സഭാ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം ഉമ്മൻചാണ്ടിയും ഹൈക്കമാന്റും എടുക്കട്ടെ എന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു