Asianet News MalayalamAsianet News Malayalam

മോദിയല്ല, യഥാര്‍ത്ഥത്തില്‍ രാജ്യം ഭരിക്കുന്നത് മോഹൻ ഭഗവത്: രാഹുൽ ​ഗാന്ധി

''കഴിഞ്ഞ അഞ്ചുവർഷമായി എനിക്ക് മോദിയെക്കുറിച്ച് അറിയാം. അദ്ദേഹമൊരു ഭീരുവാണ്. ആരെങ്കിലും നേർക്ക് നേരെ വന്നാൽ മോദി തിരിഞ്ഞോടും.'' മോദിയുടെ മുഖത്ത് ഭയമാണുള്ളതെന്നും രാഹുൽ ​ഗാന്ധി

rahul gandhi alleged that only face of modi remote control is rss
Author
New Delhi, First Published Feb 7, 2019, 5:41 PM IST

ദില്ലി: ഇന്ത്യയുടെ ഭരിക്കുന്നത് മോദിയല്ല, ആർഎസ്എസ് മേധാവി മോഹൻ ഭ​ഗവതാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. കോൺ​ഗ്രസിന്റെ ന്യൂനപക്ഷ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു രാഹുൽ. രാജ്യം പിടിച്ചെടുക്കാനാണ് ആർഎസ് എസ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോദി വെറും ഭീരുവാണെന്നും രാഹുൽ വിമർശനമുന്നയിച്ചു. 

നരേന്ദ്രമോദിയുടെ വെറും മുഖം മാത്രമാണ് ഭരണത്തിലുള്ളത്. കാര്യങ്ങൾ നിയന്ത്രിക്കാനുള്ള റിമോട്ട് കൺട്രോൾ ആർഎസ്എസ് മേധാവി മോഹൻ ഭ​ഗവതിന്റെ കയ്യിലാണ്. നാ​ഗ്പൂരിലിരുന്ന് നിയന്ത്രിക്കാനാണ് അവർ ശ്രമിക്കുന്നത്. രാഹുൽ​ ​ഗാന്ധി പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി എനിക്ക് മോദിയെക്കുറിച്ച് അറിയാം. അദ്ദേഹമൊരു ഭീരുവാണ്. ആരെങ്കിലും നേർക്ക് നേരെ വന്നാൽ മോദി തിരിഞ്ഞോടും. മോദിയുടെ മുഖത്ത് ഭയമാണുള്ളതെന്നും രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാൻ കഴിയില്ലെന്ന് മോദിക്ക് അറിയാം. മോദിയുടെ ചിത്രം പൂർത്തിയായിരിക്കുന്നു എന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ വാക്കുകൾ. 

Follow Us:
Download App:
  • android
  • ios