തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശ പ്രകാരമാണ ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തി ഡിജിപി ഉത്തരവിറക്കിയത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ പുനക്രമീകരണം നടത്തി ഡിജിപി ഉത്തരവിറക്കി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ചുമതല ഡിഐജി കെ സേതുരാമന് നൽകി. തിരുവനന്തപുരം റേഞ്ച് ഐജിയുടെ ചുമതല അശോക് യാദവിനാണ്.

തൃശ്ശൂർ റേഞ്ച് ഐജിയായ എം ആർ അജിത് കുമാറിനെ പൊലീസ് അക്കാദമിയിലേക്ക് മാറ്റി. കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെയ്ക്ക് തൃശ്ശൂർ റേഞ്ചിന്‍റെ അധിക ചുമതല നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശപ്രകാരമാണ ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തി ഡിജിപി ഉത്തരവിറക്കിയത്.