തിരുവനന്തപുരം: കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരണമെന്ന് ആര്‍എസ്എസ് നേതാക്കൾ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ബിജെപി ദേശീയ അധ്യക്ഷൻ സംസ്ഥാന ഭാരവാഹികളുമായും പാർലമെന്റ് മണ്ഡലത്തിന്റെ ചുമതലക്കാരുമായും നടത്തിയ ചര്‍ച്ചയിലാണ് ആര്‍എസ്എസ് വ്യക്തമാക്കിയത്.