Asianet News MalayalamAsianet News Malayalam

കേരളാ കോൺഗ്രസിന്‍റെ ആവശ്യം നടക്കില്ല; രണ്ട് സീറ്റ് നൽകില്ലെന്ന് യുഡിഎഫ് കൺവീനർ

യുഡിഎഫിന്‍റെ വിജയത്തിന് വേണ്ടി കെ എം മാണിയും പിജെ ജോസഫും പക്വതയുള്ള രാഷ്ട്രീയ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ബെന്നി ബെഹനാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

udf cant give two seats for kerala congress;says convener beny behanan
Author
Kochi, First Published Feb 25, 2019, 1:58 PM IST

കൊച്ചി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ വേണമെന്ന കേരള കോൺഗ്രസിന്‍റെ ആവശ്യം പ്രായോഗികമല്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. രണ്ട് സീറ്റ് വേണമെന്ന് ആവശ്യപ്പെടാനുള്ള എല്ലാ അവകാശവും കേരളാ കോൺഗ്രസിനുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അവരുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ല. നാളെ നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം കേരള കോൺഗ്രസിനെ അറിയിക്കുമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.  

കേരള കോൺഗ്രസ് തീരുമാനിക്കുന്ന ഏത് സ്ഥാനാർത്ഥിയേയും യുഡിഎഫ് അംഗീകരിക്കും. പി ജെ ജോസഫ് മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കണ്ടത് കേരള കോൺഗ്രസാണ്. യുഡിഎഫിന്‍റെ വിജയത്തിന് വേണ്ടി കെ എം മാണിയും പിജെ ജോസഫും പക്വതയുള്ള രാഷ്ട്രീയ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ബെന്നി ബെഹനാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പാർട്ടി ചെയർമാൻ പി ജെ ജോസഫ്. കോട്ടയത്തിന് പുറമേ ഇടുക്കി, ചാലക്കുടി സീറ്റുകളിൽ ഒന്നുകൂടി വേണമെന്നാണ് പി ജെ ജോസഫിന്‍റെ ആവശ്യം. ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios