Asianet News MalayalamAsianet News Malayalam

വയനാട്ടിൽ രാഹുൽ തരംഗമില്ല; ഏഷ്യാനെറ്റ് ന്യൂസ് സർവെ ഫലം

റെക്കോർഡ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന യുഡിഎഫിന് സർവെ ഫലം താരതമ്യേന നിരാശാ ജനകമാണ്. 

asianetnews a z research survey result wayanad
Author
Trivandrum, First Published Apr 14, 2019, 8:26 PM IST

തിരുവനന്തപുരം: വയനാട്ടിൽ യുഡിഎഫിന് വലിയ തരംഗം ഉണ്ടാക്കാനാകില്ലെന്നാണ് സർവെ ഫലം. യുഡിഎഫിന് 45 ശതമാനം വോട്ട് പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ ഇടത് മുന്നണിക്ക് 39 ശതമാനം വോട്ട് കിട്ടുമെന്നാണ് പ്രവചനം. തുഷാർ വെള്ളാപ്പള്ളിയുടെ വരവോടെ 16 ശതമാനം വോട്ട് പിടിക്കുമെന്നാണ് സർവെ പറയുന്നത്. 

asianetnews a z research survey result wayanad

ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായ വയനാട്ടിൽ രാഹുൽ തരംഗം പ്രതീക്ഷിച്ചത്ര ഇല്ലെന്നാണ് സർവെ സൂചന. കോൺഗ്രസ് അദ്ധ്യക്ഷന്‍റെ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വത്തിന്‍റെ ആനുകൂല്യം കണക്കിൽ പ്രതിഫലിക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ വരവോടെ വയനാട്ടിലെ മത്സരം രാഷ്ട്രീയ മത്സരമായെന്ന സൂചനയും കണക്കുകളിലുണ്ട്. അതേ സമയം തുഷാര് വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തോടെ എൻഡിഎ വോട്ട് വിഹിതം ഇരട്ടിയാകുമെന്നാണ് സർവെ പറയുന്നത്. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനുവരി 30 വരെ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയിലെ കണക്കനുസരിച്ച് വയനാട് ലോകസഭാ മണ്ഡലത്തില്‍ 13,25,788 വോട്ടര്‍മാരാണുള്ളത്. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങള്‍ക്ക് പുറമേ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയോജകമണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് വയനാട് ലോകസഭാ മണ്ഡലം. 6,55,786 പുരുഷ വോട്ടര്‍മാരും 6,70,002 സ്ത്രീ വോട്ടര്‍മാരുമാണ് വയനാട് ലോകസഭാ മണ്ഡലത്തില്‍ ആകെയുള്ളത്. 

 

Follow Us:
Download App:
  • android
  • ios