തുടക്കത്തിൽ പറഞ്ഞു കേട്ട മേൽക്കൈ ആലപ്പുഴയിൽ ഇടത് മുന്നണിക്ക് ഉണ്ടായേക്കില്ലെന്നാണ് സര്‍വെ ഫലം
തിരുവനന്തപുരം: കെസി വേണുഗോപാലിനെ പ്രതീക്ഷിച്ചിരുന്ന് ഏറ്റവുമൊടുവിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ. വയനാടോ ആലപ്പുഴയോ എന്ന തര്‍ക്കത്തിനൊടുവിൽ ഏറെ വൈകിയാണ് ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിൽ പ്രചാരണം തുടങ്ങുന്നതും. എന്നാൽ തുടക്കത്തിലെ മേൽക്കൈ ആലപ്പുഴയിൽ ഇടത് മുന്നണി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സര്‍വെ ഫലം നൽകുന്ന സൂചന.
Add Asianetnews as a Preferred Source

ഇടത് മുന്നണിക്ക് 37 ശതമാനം വോട്ട് പ്രവചിക്കുന്ന സര്‍വെയിൽ യുഡിഎഫിന് കണക്കാക്കുന്നത് 45 ശതമാനം വോട്ടാണ്. കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലെത്തിയ പിഎസ്എസ് മുന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. കെഎസ് രാധാകൃഷ്ണന്‍ ഏറെ വൈകിയാണ് മണ്ഡലത്തില്‍ പ്രചരണം തുടങ്ങിയത്. ശബരിമല വിഷയമാണ് പ്രധാന തുറുപ്പ് ചീട്ടെങ്കിലും 13 ശതമാനം വോട്ടാണ് എൻഡിഎക്ക് പ്രവചിക്കുന്നത്.

