Asianet News MalayalamAsianet News Malayalam

പ്രളയ പുനരധിവാസം തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കും ?

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രളയ പുനരധിവാസം സ്വാധീനിക്കുമെന്ന് കരുതുന്ന 47 ശതമാനം ആളുകളാണുള്ളത്

flood relief to reflect in election result says survey result
Author
Thiruvananthapuram, First Published Apr 14, 2019, 7:55 PM IST

തിരുവനന്തപുരം: കേരളത്തെ വലച്ച പ്രളയവും പ്രളയ ദുരിതാശ്വാസവും ലോക്സഭാതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ചിന്തിക്കുന്ന നിരവധിയാളുകളാണ് കേരളത്തിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രളയ പുനരധിവാസം സ്വാധീനിക്കുമോ? ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം പറയുന്നതിങ്ങനെയാണ്: 

പ്രളയ പുനരധിവാസം സ്വാധീനിക്കുമോ?

അതെ 47%

ഇല്ല 43%

അറിയില്ല 10%

flood relief to reflect in election result says survey result
ഏപ്രിൽ നാലുമുതൽ പത്ത് വരെയാണ് സര്‍വെ നടന്നത്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ നിന്നുള്ളവര്‍ സര്‍വെയിൽ പങ്കെടുത്തു. ഓരോ മണ്ഡലത്തിൽ നിന്നും ഉള്ള വോട്ടര്‍മാരെ നേരിൽ കണ്ടാണ് സര്‍വെ ഫലം തയ്യാറാക്കിയിട്ടുള്ളത്. ഇതുവരെ കേരളത്തിൽ നടന്നതിൽ ഏറ്റവും അധികം പേര്‍ പങ്കെടുത്ത സര്‍വെയാണെന്ന പ്രത്യേകതയും ഉണ്ട്. 

കേരളത്തെ മൂന്ന് മേഖലയാക്കി തിരിച്ചാണ് അഭിപ്രായ സര്‍വെ തയ്യാറാക്കിയത്. വടക്കൻ കേരളത്തിൽ എട്ട് സീറ്റ്. കാസര്‍കോട് ,കണ്ണൂര്‍, വടകര, വയനാട് , കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട് മണ്ഡലങ്ങളാണ് വടക്കൻ കേരളത്തിൽ ഉൾപ്പെടുന്നത്.  മധ്യകേരളത്തിലാതെ അഞ്ച് സീറ്റ്.  ആലത്തൂർ, തൃശൂർ ,ചാലക്കുടി ,എറണാകുളം ,ഇടുക്കി മണ്ഡലങ്ങളാണ് വടക്കൻ കേരളത്തിൽ ഉൾപ്പെടുന്നത്. ഏഴ് സീറ്റുള്ള തെക്കൻ കേരളത്തിൽ കോട്ടയം, ആലപ്പുഴ,  മാവേലിക്കര ,പത്തനംതിട്ട ,കൊല്ലം , ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഉൾപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios