മലപ്പുറം: മുസ്ലീം ലീഗിന്‍റെ ഉറച്ച കോട്ടയെന്ന് അറിയപ്പെടുന്ന മലപ്പുറത്ത് എസ് എഫ് ഐ ദേശീയ അധ്യക്ഷന്‍ വി പി സാനുവാണ് കുഞ്ഞാലിക്കുട്ടിയെ എതിരിടാന്‍ എത്തിയിട്ടുള്ളത്. 2004 ല്‍ മഞ്ചേരി മണ്ഡലമായിരുന്നപ്പോള്‍ ടി കെ ഹംസയിലൂടെ അട്ടിമറി വിജയം നേടിയ ചരിത്രത്തെ കൂട്ടുപിടിച്ചാണ് ഇടതുക്യാമ്പുകള്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നത്. ഇ അഹമ്മദിന്‍റെ നിര്യാണത്തെതുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്‍റിലെത്തിയ പി കെ കുഞ്ഞാലിക്കുട്ടിക്ക് വിജയം തുടരുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- എ ഇസഡ് റിസര്‍ച്ച് പാര്‍ട്ട്ണര്‍ സര്‍വേ വ്യക്തമാക്കുന്നത്.

വി പി സാനുവിന് കുഞ്ഞാലിക്കുട്ടിക്ക് വലിയ വെല്ലുവിളി നല്‍കാനാവില്ലെന്നാണ് സര്‍വേ തെളിയിക്കുന്നത്. 52 ശതമാനം വോട്ട് നേടി കുഞ്ഞാലിക്കുട്ടി ജയിക്കുമെന്നാണ് അഭിപ്രായ സര്‍വ്വേ പറയുന്നത്. വി പി സനുവിന് 29 ശതമാനം വോട്ട് മാത്രമാകും സ്വന്തമാക്കുക.എന്‍ ഡി എ മുന്നണി സ്ഥാനാര്‍ത്ഥി വി ഉണ്ണികൃഷ്ണന്‍ 15 ശതമാനം വോട്ട് നേടുമെന്നും അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നു.