പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ ശബരിമല പരിഗണനാ വിഷയമാകില്ലെന്നാണ് സര്‍വെയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. 

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് Az അഭിപ്രായ സര്‍വെ ഫലം. പോളിംഗ് ബൂത്തിലേക്ക് പോകുന്പോൾ ശബരിമല പരിഗണനാ വിഷയമാകില്ലെന്നാണ് സര്‍വെയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. 20 മണ്ഡലങ്ങളിലായി നടത്തിയ സര്‍വെയിൽ ശബരിമല വോട്ടാകില്ലെന്ന് അഭിപ്രായപ്പെട്ടത് 59 ശതമാനം പേരാണ്. ശബരിമല തെര‍ഞ്ഞെടുപ്പിൽ വിഷയമാണെന്ന് 34 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഏഴ് ശതമാനം പേര്‍ ഇക്കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്ന് പറ‍ഞ്ഞ് മാറി നിന്നവരാണ്.

Add Asianetnews as a Preferred SourcegooglePreferred

കേരളം പോളിംഗ് ബൂത്തിലേക്ക് എത്താൻ എട്ട് ദിവസം മാത്രം ശേഷിക്കെ ഏറ്റവും ഒടുവിൽ കേരളം എന്ത് ചിന്തിക്കുന്നു എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിച്ചത്. ഏഷ്യാനെറ്റ് ന്യൂസും ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AZ റിസര്‍ച്ച് പാര്‍ട്നറും സംയുക്തമായാണ് അഭിപ്രായ സര്‍വ്വെ ഫലം തയ്യാറാക്കിയത്.