വീഡിയോയില്‍ രേണു പറഞ്ഞത് കേട്ട് ചിരി നിര്‍ത്താനാകാതെ പ്രക്ഷകര്‍.
ബിഗ് ബോസ് മലയാളം സീസൺ തുടങ്ങുന്നതിനു മുൻപ് പ്രഡിക്ഷൻ ലിസ്റ്റിൽ ഉയർന്നുകേട്ട പേരായിരുന്നു സോഷ്യൽ മീഡിയ താരവും അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധിയുടേത്. പ്രവചനങ്ങൾ ശരിവെച്ച് രേണു ബിഗ്ബോസിൽ എത്തുകയും ചെയ്‍തു. എന്നാൽ ഓണം സ്പെഷ്യൽ എപ്പിസോഡിൽ വെച്ച് രേണു സുധി സ്വമേധയാ ഷോയിൽ നിന്ന് വാക്കൗട്ട് ചെയ്യുകയാണ് ഉണ്ടായത്. അതിനകം തന്നെ ഹൗസിന് പുറത്ത് ഒരുപാട് വിമര്‍ശനങ്ങളും കളിയാക്കലുകളും രേണു ഏറ്റുവാങ്ങിയിരുന്നു. നല്ല വോട്ട് ഉണ്ടായിരുന്നിട്ടും ഷോ പാതിവഴിയിൽ രേണു ക്വിറ്റ് ചെയ്തതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ, ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഒരാളെക്കുറിച്ച് പോലും മോശമായി സംസാരിക്കുകയോ, ആരോടും ദേഷ്യമോ വെറുപ്പോ കാണിക്കാതിരിക്കുകയോ ചെയ്ത ഒരേയൊരു മത്സരാർത്ഥിയാണ് രേണു സുധിയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.
ഇതിനിടെ റീ എൻട്രിയിൽ 'വഗീഗര' പാട്ട് പാടി എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു രേണു. ഫൈനൽ കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം ഇതേക്കുറിച്ചെല്ലാം സംസാരിക്കുകയാണ് രേണു സുധി. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ''അനുമോൾ കപ്പ് തൂക്കി, ഞാൻ വസീഗര തൂക്കി'' എന്നായിരുന്നു രേണു പ്രതികരിച്ചത്.
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർഥികളുടെ റീ എൻട്രി സമയത്ത് ഗായിക ശിംവാഗിയുടെ മ്യൂസിക് കൺസേർട്ട് ഹൗസിനുള്ളിൽ ഒരുക്കിയിരുന്നു. അതിനിടെയാണ് 'വസീഗര' എന്ന പാട്ട് പാടി രേണു എല്ലാവരേയും ഞെട്ടിച്ചത്. ഗ്രാൻഡ് ഫിനാലെ വേദിയിലും മോഹൻലാലിനു മുൻപിൽ 'വസീഗര' പാട്ട് പാടി രേണു എല്ലാവരുടെയും ശ്രദ്ധ കവർന്നിരുന്നു.
