ആര് നെഗറ്റീവ് പറഞ്ഞാലും അനുമോളെ താന്‍ പിന്തുണയ്ക്കുമെന്നും ഷിയാസ് കരീം.
ബിഗ്ബോസിൽ മൽസരിക്കുന്ന നടി അനുമോൾ അനുക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് സുഹൃത്തും മുൻ ബിഗ്ബോസ് താരവുമായ ഷിയാസ് കരീം. ബിഗ്ബോസിൽ നൂറു ദിവസം നിൽക്കുന്നവരിൽ അനുമോളും ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഷിയാസ് പറയുന്നു. സീസൺ തീരുന്നത് വരെ അനുമോളെ തന്നെ പിന്തുണയ്ക്കുമെന്നും താൻ സഹോദരിയെപ്പോലെ കരുതുന്നയാളാണെന്നും ഷിയാസ് കരീം പറഞ്ഞു.
''അനുമോള്‍ ഇത്ര നന്നായി ഗെയിം കളിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഇമോഷണലി വളരെ ഡൗണ്‍ ആകുന്ന ആളാണ് അവള്‍. റിയല്‍ ലൈഫിലും അങ്ങനെ തന്നെയാണ്. ഇപ്പോഴത്തെ രീതി അനുസരിച്ച് അവള്‍ നൂറ് ദിവസം ബിഗ് ബോസില്‍ നില്‍ക്കും എന്നാണ് കരുതുന്നത്. അനുമോള്‍ സാധാരണ ഇത്രയും സംസാരിക്കുന്ന ആളല്ല. അവള്‍ക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുളള ആളുകളുടെ അടുത്ത് മാത്രമേ അവള്‍ മനസ് തുറന്ന് സംസാരിക്കുകയുളളൂ.
ബിഗ് ബോസില്‍ ആര് പോയാലും അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ആക്രമിക്കും. അത് അങ്ങനെ അറ്റാക്ക് ചെയ്യുന്ന ഒരു ഷോ ആണല്ലോ. അനുമോള്‍ക്ക് നെഗറ്റീവ് വരുന്നത് കണ്ടിട്ടില്ല. പുറത്താക്കണോ വേണ്ടയോ എന്ന് നമ്മള്‍ അല്ലല്ലോ തീരുമാനിക്കുന്നത്. എവിക്ഷനില്‍ വന്ന് വോട്ടില്ലെങ്കില്‍ അല്ലേ പുറത്താകുന്നത്. ബിഗ് ബോസ് എന്ന ഷോയില്‍ പല ആള്‍ക്കും പല തരം ഫാന്‍സ് ആണ് ഉളളത്. എതിരെ നില്‍ക്കുന്ന മത്സരാര്‍ത്ഥിയുടെ ഫാന്‍സ് ആകും അനുമോള്‍ക്ക് നെഗറ്റീവ് കമന്റ്‌സ് അടിക്കുന്നത്. അനുമോളെ ഇഷ്ടപ്പെടുന്ന ഒരു പറ്റം ആളുകള്‍ ഉണ്ട്. ആര് നെഗറ്റീവ് പറഞ്ഞാലും അനുമോളെ പിന്തുണയ്ക്കും. അവൾ എന്റെ സഹോദരിയാണ്. സങ്കടം വന്നാല്‍ കരയുന്ന വ്യക്തിയാണ് അവള്‍ക്ക്. ഞാനും അങ്ങനെ തന്നെയാണ്, പെട്ടെന്ന് സങ്കടം വരുന്ന ആളാണ്. അനീഷിനെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. കപ്പ് ആർക്കു കിട്ടും എന്ന് എനിക്കറിയില്ല. അത് ജനങ്ങൾ തീരുമാനിക്കും'', എന്നാണ് ഓൺലൈൻ മാധ്യമങ്ങൾക്കു മറുപടിയായ ഷിയാസ് കരീം പറഞ്ഞു.



