ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മത്സരാർത്ഥിയായ അനീഷ് അനുമോളോട് വിവാഹാഭ്യർത്ഥന നടത്തി. ഈ വിവരം ആദിലയോടും നൂറയോടും അനുമോള്‍ പറയുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാൻ ഇനി വെറും 9 ദിവസങ്ങൾ മാത്രമാണ് ബാക്കി. ഇതിനിടയിൽ അനുമോളോട് അനീഷ് വിവാഹാഭ്യർത്ഥന നടത്തിയത് ആണ് ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. അനീഷ് തന്നെ പ്രപ്പോസ് ചെയ്ത കാര്യം ആദിലയോടും നൂറയോടും പറഞ്ഞിരിക്കുകയാണ് അനുമോൾ. ആദില ഇക്കാര്യം കേട്ട് ഞെട്ടിത്തരിച്ചപ്പോൾ, ഇത് പ്രതീക്ഷിച്ചതാണെന്നാണ് നൂറ പറഞ്ഞത്.
'അനീഷേട്ടൻ കല്യാണം കഴിച്ചാലോന്ന് ചോദിച്ചു', എന്നാണ് ആദിലയോട് അനുമോൾ ആദ്യം പറയുന്നത്. സീരിയസ് ആയിട്ടാണോന്ന് ആദില ചോദിക്കുമ്പോൾ അതെ എന്നും അനു പറയുന്നുണ്ട്. 'ഞാൻ ആ മനുഷ്യനെ സ്വന്തം ചേട്ടനെ പോലെ കണ്ടിട്ടുള്ളൂ. നമ്മൾ തമാശയ്ക്ക് പറഞ്ഞതാണ് മുന്നെ ഒക്കെ. പുള്ളി ദേഷ്യത്തിലാണ് എഴുന്നേറ്റ് പോയത്. പുറത്തിറങ്ങിയ ശേഷം ആയിരുന്നെങ്കിൽ നൈസ് ആയിട്ട് ഞാൻ ഹാൻഡിൽ ചെയ്തേനെ. ഇത്രയും വർഷത്തിനിടയ്ക്ക് ആദ്യമായിട്ടാണ് ഒരാളിങ്ങനെ ചോദിക്കുന്നത്', എന്നും അനുമോൾ പറയുന്നുണ്ട്.
പിന്നാലെ സമീപകാലത്തായി അനീഷ് തന്നോട് കാണിക്കുന്ന ഓരോരോ കാര്യങ്ങൾ ഓർത്തോർത്ത് അനുമോൾ പറയുന്നുണ്ട്. 'ലാസ്റ്റ് മിനിറ്റ് അയാൾ ലവ് ട്രാക്കൊന്നും പിടിക്കില്ല. അതിനുള്ള ബോധം ഒന്നുമില്ല. രാവിലെ ഷോ തീരാറായി. ഇത്രയും നാൾ കിട്ടിയ സ്നേഹമൊക്കെ ഇല്ലാതാവും. എനിക്ക് പോകണ്ട. എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഇനി നിന്നെ ഉദ്ദേശിച്ചാണോ പറഞ്ഞത്', എന്നാണ് ആദില ചോദിക്കുന്നത്. വിശ്വസിക്കാനാവുന്നില്ലെന്നും ആദില പറയുന്നുണ്ട്. ഈ അവസരത്തിലെല്ലാം വളരെ സൈലന്റ് ആയിട്ടാണ് അനീഷിനെ കാണപ്പെട്ടത്.
നൂറയോടും അനുമോൾ ഇക്കാര്യം പറയുന്നുണ്ട്. 'എനിക്ക് എപ്പോഴൊക്കെയോ ഇത് തോന്നിയിരുന്നു. ഞാൻ വെയ്റ്റ് ചെയ്തിരിക്കുവായിരുന്നു. പ്രതീക്ഷിച്ചിരുന്നു ഇത്. ഇവള് സഹോദരനെ പോലെയാണ് പുള്ളിയെ കണ്ടത്', എന്ന് നൂറ പറയുന്നുണ്ട്. ഇക്കാര്യം സംസാരിച്ച് ക്ലീയർ ചെയ്യാൻ അനുമോൾ വിളിക്കുന്നുണ്ടെങ്കിലും അനീഷ് അതിന് തയ്യാറായില്ല.
'ആ ചേട്ട എങ്കിൽ അങ്ങനെ ആവട്ടെ' എന്ന് ഞാൻ പറയുമെന്ന് പുള്ളി വിചാരിച്ച് കാണുമോ? ഞാനെന്റെ പ്രാരാബ്ദം പറഞ്ഞപ്പോൾ വിചാരിച്ച് കാണും വേണ്ടെന്ന്. രണ്ട് വർഷം കൂടി കാത്തിരിക്കണം. അപ്പോളേക്കും പുള്ളിക്ക് 41, 41 വയസാകും. അയ്യോ ചിന്തിക്കാൻ കൂടി വയ്യ. പ്രായം നോക്കിയൊന്നും അല്ല ഇഷ്ടപെടുന്നത്. പക്ഷേ എനിക്കും ഇല്ലേ സങ്കൽപ്പങ്ങൾ', എന്ന് അനുമോൾ പറയുന്നുണ്ട്. എന്തായാലും ഇവർ നാല് പേരുമല്ലാതെ ഷോയിൽ മറ്റാരും തന്നെ ഇക്കാര്യം അറിഞ്ഞിട്ടില്ല.

