ബിഗ് ബോസ് സീസൺ 7 അഞ്ചാം ദിവസത്തിൽ എത്തി നിൽകുമ്പോൾ ഹൗസിനുള്ളിൽ ഗ്യാങ്ങുകൾ ആയിത്തുടങ്ങിയ കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്

ബിഗ് ബോസ് സീസൺ 7 അഞ്ചാം ദിവസത്തിൽ എത്തി നിൽകുമ്പോൾ ഹൗസിനുള്ളിൽ ഗ്യാങ്ങുകൾ ആയിത്തുടങ്ങിയ കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. പരസ്യമായി പറയുന്നില്ലെങ്കിലും അക്ബർ, അപ്പാനി ശരത്ത്, ആര്യൻ ...ഇവർ മൂന്നുപേരും ഒരു ഗ്യാങ് ആണ്. ബിഗ് ബോസ്സിലെ എല്ലാ സീസണുകളിലും ഗ്യാങ്ങുകൾ ഉണ്ടാവാറുണ്ട്. അഖിൽ മാരാർ വിജയിയായ സീസണിൽ മാരാരും, ഷിജുവും വിഷ്ണുവുമായിരുന്നു ഒരു ഗ്യാങ്. ജിന്റോ വിജയിയായ സീസണിൽ ജിന്റോയും ജാന്മണിയുമായിരുന്നു ഒരു ഗ്യാങ്. പെങ്ങളൂട്ടി പാസവുമായി നന്ദനയും സിജോയും സായിയും ഒരു ഗാങ് ആയിരുന്നു. അങ്ങനെ ഇരട്ടക്കും ത്രിമൂർത്തികളായും ബി ബി യിൽ ഗാങിസം പതിവ് കാഴ്ചയാണ്. നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് അക്ബർ, അപ്പാനി ശരത്ത്, ആര്യൻ എന്നിവരുടെ ഈ സീസണിലെ ഗ്യാങ് കളിയാണ്.

ടോപ് ഫൈവിൽ എന്ത് വിലകൊടുത്തും കേറണമെന്ന് ആഗ്രഹിക്കുന്ന ആളാണ് അപ്പാനി ശരത്ത്. അതിന് ഒറ്റക്ക് കളിച്ചാൽ പിടിച്ച് നിൽക്കാനാവില്ലെന്ന് ശരത്തിന് അറിയാം. ഹൗസിലെ നിലവിലെ മികച്ച മത്സരാർഥികളിൽ ഒരാളാണ് അക്ബർ. അക്ബറുമായി യോജിച്ച് പോകുകയാണെങ്കിൽ ടോപ് ഫൈവ് ലക്ഷ്യത്തിലേയ്ക്ക് എത്താമെന്നാണ് ശരത്തിന്റെ നിഗമനം. കഴിഞ്ഞ രണ്ട് ടാസ്കുകളിൽ അക്ബർ ആയിരുന്നു വിജയി. ഡെസ്റ്റിനേഷൻ കോയിൻ കൂടി സ്വന്തമാക്കിയ അക്ബർ നൈറ്റ് ടാസ്കിൽ നിന്ന് ഷാനവാസിനെ ഒഴിവാക്കി പകരം രഞ്ജിത്തിനെ ആ ടാസ്കിലേയ്ക്ക് ആഡ് ചെയ്തിരുന്നു. അതെല്ലാം തന്റെ ഗെയിം പ്ലാൻ ആണെന്നാണ് അക്ബർ ശരത്തിനോട് പറഞ്ഞത്. എന്നാൽ ശൈത്യയെ ഹൗസിനകത്തേയ്ക്ക് ആക്കി പകരം ബിന്നിയെ പുറത്താക്കുമെന്നാണ് താൻ കരുതിയതെന്ന് ശരത്ത് അക്ബറിനോട് പറഞ്ഞിരുന്നു. പക്ഷെ ഷാനവാസിന്റെ ഹീറോ പരിവേഷം താൻ അനുവദിക്കില്ലെന്നും തന്റെ ഔദാര്യമായി മാത്രം ഹൗസിനകത്തെത്തിയവനാണ് ഷാനവാസ് എന്നും മാത്രമേ മറ്റ് മത്സരാർത്ഥികൾ പറയാവൂ എന്നാണ് അക്ബർ രഹസ്യമായി ശരത്തിനോട് പറഞ്ഞത്. ആര്യനും അക്ബറും ഗാങ് ആണെങ്കിൽ പോലും അവർ തമ്മിൽ ചെറിയ മത്സരം ഉള്ളിലുണ്ട്. അതുപോലെ തന്നെയാണ് അപ്പാനി ശരത്തും ആര്യനും തമ്മിലുള്ള മത്സരവും. എന്നാൽ ശരത്തും അക്ബറും നിലവിൽ അടയും ചക്കരയുമാണ്.

കഴിവ് ഉണ്ടെങ്കിൽ ഒറ്റക്ക് കളിക്കണമെന്നും ഗ്യാങ് ആയിയല്ല കളിക്കേണ്ടതെന്നും അനുമോൾ ഉൾപ്പടെയുള്ള മത്സരാർത്ഥികൾ അക്ബറിനോടും ശരത്തിനോടും പറഞ്ഞിട്ടുണ്ട്. എന്നാൽ അതൊന്നും വക വെക്കാതെയാണ് മൂവർ സംഘത്തിന്റെ പോക്ക്. നേർക്ക് നേർ വരികയാണെങ്കിൽ മത്സരിക്കുമെന്നും എന്നാൽ അല്ലാത്ത പക്ഷം ഓരോരുത്തരെയായി പുറത്താക്കണമെന്നും ഇരുവരും പ്ലാൻ ഇട്ടിട്ടുണ്ട്. പ്രേക്ഷകർക്കെല്ലാം ഈവർ ഒരു ഗ്യാങ് ആണെന്ന് ഏതാണ്ട് മനസ്സിലായിക്കഴിഞ്ഞു. എന്നാൽ ഇനി ലാലേട്ടൻ വരുന്ന എപ്പിസോഡിൽ അവർ അത് തുറന്ന് സമ്മതിക്കുമോ ഇല്ലയോ എന്നാണ് സംശയം. ഷോ തുടങ്ങുമ്പോൾ തന്നെ ഇത്തരം സ്ട്രാറ്റജി വെച്ച് വാഴിക്കില്ലെന്ന് ലാലേട്ടൻ ഒരു മുന്നറിയിപ്പ് നൽകിയതാണ്. മുന്നോട്ടുള്ള പോക്കിൽ ടാസ്കുകളിൽ ഈ ഗാങിന് എത്രമാത്രം ശോഭിക്കാനാവും എന്നും ചോദ്യചിഹ്നമാണ്. എന്തായാലും ബിബി യിലെ ഗ്യാങ് പണികൾ വർക്ക് ആവുമോ ഇല്ലയോ എന്ന് അധികം വൈകാതെ തന്നെ അറിയാം.