ഷോ തുടങ്ങിയത് മുതൽ പക്കാ ബിഗ് ബോസ് മെറ്റീരിയലെന്ന് ഓരോ ദിവസവും തെളിയിച്ച്, എതിരാളികളെ പിന്തള്ളി 100 ദിവസം വിജയകരമായി മുന്നേറാൻ അഖിൽ മാരാർക്ക് സാധിച്ചിരുന്നു.
കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസൺ വരാൻ പോകുകയാണ്. അതെ ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിക്കാൻ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. വൈകുന്നേരം ഏഴ് മണിക്ക് ഈ സീസണിൽ മാറ്റുരയ്ക്കാൻ പോകുന്ന മത്സരാർത്ഥികളെ അവതാരകൻ മോഹൻലാൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തും. അതിനായി കാത്തിരിക്കുകയാണ് ബിഗ് ബോസ് കാണികൾ.
മുൻ സീസണുകൾ നോക്കിക്കഴിഞ്ഞാൽ ഏറ്റവും മികച്ച മത്സരാർത്ഥികൾ വളരെ ചുരുക്കമാണ്. അതിൽ ഏറ്റവും ജനപ്രീതി നേടിയ മത്സരാർത്ഥിയും സീസൺ വിജയിയും ആയി മാറിയ ആളായിരുന്നു സംവിധായകൻ കൂടിയായ അഖിൽ മാരാർ. ബിഗ് ബോസ് മലയാളം സീസൺ 5ലെ ടൈറ്റിൽ വിന്നറായിരുന്നു അഖിൽ മാരാർ. ഷോ തുടങ്ങിയത് മുതൽ പക്കാ ബിഗ് ബോസ് മെറ്റീരിയലെന്ന് ഓരോ ദിവസവും തെളിയിച്ച്, എതിരാളികളെ പിന്തള്ളി 100 ദിവസം വിജയകരമായി മുന്നേറാൻ അഖിൽ മാരാർക്ക് സാധിച്ചിരുന്നു. ഒരുകൂട്ടം നെഗറ്റീവുകളുമായി ഷോയിൽ കയറി പോസിറ്റീവും വൻ ആരാധകവൃന്ദവും സ്വന്തമാക്കി തിരിച്ചുവന്ന അഖിൽ മാരാർ വിജയിച്ച് വന്നപ്പോൾ പ്രേക്ഷക ആവേശത്തിനും അതിരില്ലായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 7ന് ആശംസയുമായി എത്തിയിരിക്കുയാണ് അഖിൽ.
ബിഗ് ബോസ് ഫൈനല്‍ വേളയില്‍ കാരവാനില്‍ നിന്നും എടുത്ത വീഡിയോയ്ക്ക് ഒപ്പമാണ് അഖില്‍ മാരാരുടെ പോസ്റ്റ്. അന്ന് ചിന്തിച്ചത് ബിഗ് ബോസിൽ നിന്നെ കയറ്റില്ല അഥവാ കയറിയാൽ ആദ്യ ആഴ്ചയിൽ പുറത്താക്കുമെന്ന് വെല്ലുവിളച്ചവരെയാണെന്ന് മാരാര്‍ പറയുന്നു.
"പുതിയൊരു ബിഗ് ബോസ്സ് സീസൺ വരുകയാണ്. രണ്ട് വർഷങ്ങൾക്ക് മുൻപ് മുംബൈയിലെ ഫിലിം സിറ്റിയിൽ ദാ ഈ കാരവാനിൽ ലാലേട്ടൻ വിളിക്കുന്നതും കാത്തു മണിക്കൂറുകൾ കാത്തിരിക്കുമ്പോൾ ആകെ ചിന്തിച്ചത് ബിഗ് ബോസിൽ നിന്നെ കയറ്റില്ല അഥവാ കയറിയാൽ ആദ്യ ആഴ്ചയിൽ പുറത്താക്കും എന്ന് സോഷ്യൽ മീഡിയയിൽ വെല്ലുവിളിച്ചവരെ കുറിച്ച് മാത്രമായിരുന്നു. കൈയിൽ ബാക്ക് ഭാഗം പൊട്ടിയ one plus 8 ന്റെ ഒരു ഫോൺ നിങ്ങൾക്ക് കാണാം. ജീവിതവും അത് പോലെ പൊട്ടി തുടങ്ങിയതായിരുന്നു. 17 പേര് ഇന്നലെ ബിഗ് ബോസിൽ കയറിരിക്കുന്നു. എല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു. എല്ലാ ബിഗ് ബോസ്സ് പ്രേക്ഷകർക്കും സ്നേഹാശംസകൾ. ബിഗ് ബോസിലെ ഏറ്റവും മികച്ച സീസൺ ആയി സീസൺ 7മാറട്ടെ", എന്നായിരുന്നു അഖില്‍ മാരാരുടെ വാക്കുകള്‍.



