ഓഗസ്റ്റ് 3ന് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നെവിൻ, ആദില, നൂറ, അക്ബർ, ഷാനവാസ്, അനീഷ്, അനുമോൾ എന്നിവരാണ് ബാക്കിയുള്ള മത്സരാര്‍ത്ഥികള്‍. ഈ ഏഴുപേരും അവസാന നോമിനേഷനിലാണ്.

​ഗസ്റ്റ് 3ന് ആയിരുന്നു ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ 7ന് ആരംഭമായത്. 19 മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ പകുതിയിൽ വച്ച് അഞ്ച് വൈൽഡ് കാർഡുകാരും എത്തി. ഏഴിന്റെ പണി എന്ന ടാ​​ഗ് ലൈനുമായി എത്തിയ ഷോ ശരിക്കും ഏഴിന്റെ പണിയായിരുന്നു എന്നതിൽ തർക്കമില്ല. പ്രകടനങ്ങളുടെ എല്ലാം അടിസ്ഥാനത്തിൽ ഒന്നും രണ്ടും പേർ വീതം ഓരോ ആഴ്ചയിലും എവിക്ട് ആയി അവസാനം 7 പേരിൽ എത്തിയിരിക്കുകയാണ്. ഇവരിൽ ആരാകും ടൈറ്റിൽ വിന്നറാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഏവരും.

നെവിൻ, ആദില, നൂറ, അക്ബർ, ഷാനവാസ്, അനീഷ്, അനുമോൾ എന്നിവരാണ് ബി​ഗ് ബോസ് ഹൗസിൽ അവശേഷിക്കുന്ന മത്സരാർത്ഥികൾ. ഇവരെല്ലാവരും ഈ ആഴ്ച നോമിനേഷനിലുണ്ടെന്ന് കഴിഞ്ഞ ദിവസം ബി​ഗ് ബോസ് അറിയിച്ചു. "എഴിന്റെ പണിയുടെ ഏഴാം സീസണിലെ അവസാന ഏഴ് പേർ. ഫൈനൽ 7. അഭിനന്ദനങ്ങൾ. അങ്ങനെ ഫിനാലെ വീക്ക് ആരംഭിക്കുകയാണ്. ഇനി ഈ സീസണിലെ അവസാന നോമിനേഷൻ. ഈ നോമിനേഷനിലൂടെയാണ് നിങ്ങളുടെ സ്ഥാനങ്ങൾ നിർണയിക്കപ്പെടുന്നതും നിങ്ങളിലെ വിജയിയെ പ്രേക്ഷകർ തെര‍ഞ്ഞെടുക്കുന്നതും. ഇനി ഒരാഴ്ചയ്ക്കപ്പുറം ഫിനാലെ വേദിയിൽ പ്രേക്ഷക വിധിയെഴുത്ത്. അതിനായി എല്ലാവരും നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. എല്ലാവർക്കും വിജയാശംസകൾ", എന്നായിരുന്നു ബി​ഗ് ബോസിന്റെ പ്രഖ്യാപനം.

അതേസമയം, മിഡ് വീക്ക് എവിക്ഷന്‍ ഉണ്ടാകുമെന്ന് ഞായറാഴ്ച മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഫിനാലെയില്‍ താന്‍ വരുമ്പോള്‍ എത്ര പേര്‍, ആരൊക്കെ ഉണ്ടാകുമെന്ന് അറിയില്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍ എല്ലാവര്‍ക്കും വിജയ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. എന്തായാലും 7 പേരില്‍ ടോപ് 5ല്‍ ആരൊക്കെ എത്തുമെന്ന് കാത്തിരുന്ന് അറിയാം. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്