ബി​ഗ് ബോസ് ഹൗസിന് ഉള്ളിലും പ്രേക്ഷകർക്കിടയിലും ഒരുപോലെ 'വെറുപ്പിക്കൽ' അഭിപ്രായം വന്ന കോമണർ മത്സരാർത്ഥി അനീഷ്.

ബി​ഗ് ബോസ് ഷോയിൽ ഓരോ ആഴ്ചയിലും ഒരു ക്യാപ്റ്റൻ ഉണ്ടാകും. അയാൾക്ക് ആയിരിക്കും ആ ആഴ്ചയിലെ ബി​ഗ് ബോസ് അധികാരം. ഇവർ എവിക്ഷൻ പ്രക്രിയയിൽ നിന്നടക്കം ഒഴിവാകുകയും പ്രത്യേക അധികാരങ്ങൾ ലഭിക്കുകയും ചെയ്യും. ഓരോ ആഴ്ചയിലെയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ മറ്റ് മത്സരാർത്ഥികൾ ചേർന്ന് തെരഞ്ഞെടുക്കും. ഭൂരിഭാ​ഗം പേരും അനുകൂലിച്ച രണ്ടോ അതിൽ കൂടുതലോ പേർ ക്യാപ്റ്റൻസിക്കായി മത്സരിക്കും. ഇതിൽ ജയിക്കുന്ന ആളാകും ക്യാപ്റ്റൻ.

ബി​ഗ് ബോസ് മലയാളം സീസൺ 7 ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്ന് ആദ്യ ക്യാപ്റ്റനെയും തെര‍ഞ്ഞെടുത്തു കഴി‍ഞ്ഞു. അതും ബി​ഗ് ബോസ് ഹൗസിന് ഉള്ളിലും പ്രേക്ഷകർക്കിടയിലും ഒരുപോലെ 'വെറുപ്പിക്കൽ' അഭിപ്രായം വന്ന കോമണർ മത്സരാർത്ഥി അനീഷ്. മറ്റെല്ലാ മത്സരാർത്ഥികളും ക്യാപ്റ്റനാക്കരുതെന്ന് ആവശ്യപ്പെട്ട അനീഷ്, ബി​ഗ് ബോസിന്റെ ട്വിസ്റ്റ് കാരണം ക്യാപ്റ്റനാകുക ആയിരുന്നു.

ഉച്ചയോടെയാണ് ബിഗ് ബോസില്‍ ക്യാപ്റ്റന്‍സി തെര‍ഞ്ഞെടുപ്പ് നടന്നത്. ക്യാപ്റ്റനാകാന്‍ താല്പര്യമുള്ള മറ്റ് മത്സരാര്‍ത്ഥികള്‍ക്കൊപ്പം അനീഷും ഉണ്ടായിരുന്നു. പിന്നാലെ എന്തുകൊണ്ട് ഇവര്‍ ക്യാപ്റ്റനാകാന്‍ യോഗ്യരല്ലെന്ന് പറയാന്‍ ബിഗ് ബോസ് പറയുകയും തെരഞ്ഞെടുക്കുന്ന ആളുടെ മുഖത്ത് ഷേവിംഗ് ക്രീം മത്സരാര്‍ത്ഥികള്‍ തേക്കുകയും വേണം. ഇത്തരത്തില്‍ 18 മത്സരാര്‍ത്ഥികളില്‍ ഭൂരിഭാഗം എതിര് നിന്നത് അനീഷിനെതിരെ ആയിരുന്നു. എല്ലാവരും കരുതിയത് ക്യാപ്റ്റന്‍സിയില്‍ നിന്നും അനീഷ് പിന്മാറി എന്നാണ്. എന്നാല്‍ വന്‍ ട്വിസ്റ്റ് അവരെ കാത്തിരുന്നതാകട്ടെ ഫലം പ്രഖ്യാപിച്ചപ്പോഴും. 

ഇത് ബിഗ് ബോസ് സീസണ്‍ 7 ആണെന്നും ഇവിടെ ഏഴിന്‍റെ പണിയാണെന്നും പറഞ്ഞ ബിഗ് ബോസ് അനീഷ് ആണ് ആദ്യ ക്യാപ്റ്റനെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ മറ്റുള്ളവര്‍ ഞെട്ടുകയും ചെയ്തിട്ടുണ്ട്. എല്ലാവരും ആര്‍ക്കെതിരെ ആണോ നില്‍ക്കുന്നത് അവരാകും ക്യാപ്റ്റന്‍ എന്ന ആശയമാണ് ഇപ്പോള്‍ ബിഗ് ബോസ് നല്‍കിയിരിക്കുന്നത്. ഇതേകാര്യം തന്നെയാകുമോ മുന്നോട്ടും എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. എന്തായാലും ഈ സീസണില്‍ ട്വിസ്റ്റുകള്‍ ധാരാളമുണ്ടാകുമെന്ന് ഉറപ്പാണ്. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്