Asianet News MalayalamAsianet News Malayalam

ഒരു കോടി വോട്ടുകള്‍! ബിഗ് ബോസിലെ അഞ്ചാം സ്ഥാനക്കാരന്‍റെ നേട്ടം

മണിക്കുട്ടന്‍, അനൂപ്, സായ് വിഷ്‍ണു, ഡിംപല്‍, റംസാന്‍ എന്നിവരില്‍ ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചയാള്‍

anoop krishnan got 5th position in bigg boss 3
Author
Thiruvananthapuram, First Published Aug 1, 2021, 10:15 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ അഞ്ചാം സ്ഥാനത്തെത്തിയ മത്സരാര്‍ഥിക്ക് ലഭിച്ചത് ഒരു കോടിയിലേറെ വോട്ടുകള്‍. അവസാന എട്ടില്‍ നിന്ന് നോബി, റിതു മന്ത്ര, കിടിലം ഫിറോസ് എന്നിവര്‍ പുറത്തായതിനു ശേഷമാണ് ഈ സീസണിലെ 'ഫൈനല്‍ ഫൈവ്' രൂപപ്പെട്ടത്.  മണിക്കുട്ടന്‍, അനൂപ്, സായ് വിഷ്‍ണു, ഡിംപല്‍, റംസാന്‍ എന്നിവരില്‍ നിന്ന് ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചയാളെ അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. അനൂപ് കൃഷ്‍ണനാണ് ഈ സീസണിലെ അഞ്ചാം സ്ഥാനക്കാരന്‍.

അഞ്ചാം സ്ഥാനമാണെങ്കിലും അനൂപിന് ലഭിച്ച വോട്ടുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ഒരു കോടിയിലേറെ വോട്ടുകളാണ് സീരിയലുകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച മത്സരാര്‍ഥിക്കു ലഭിച്ചത്. 

അവസാന റൗണ്ടില്‍ ഇടംപിടിച്ച എട്ട് മത്സരാര്‍ഥികളുടെ സ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം മറ്റു ചില സമ്മാനങ്ങളും ബിഗ് ബോസ് 3 ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. അതിലൊന്നായിരുന്നു ഈ സീസണില്‍ ഏറ്റവുമധികം ഊര്‍ജ്ജസ്വലത സൃഷ്‍ടിച്ച മത്സരാര്‍ഥിക്കുള്ള 'എനര്‍ജൈസര്‍ ഓഫ് ദി സീസണ്‍' പുരസ്‍കാരം. ഡിംപല്‍ ഭാലിനാണ് ഈ പുരസ്‍കാരം. അതേപോലെ 'ഗെയ്‍മര്‍  ഓഫ് ദി സീസണ്‍' പുരസ്‍കാരം അനൂപ് കൃഷ്‍ണനും 'എന്‍റര്‍ടെയ്‍നര്‍ ഓഫ് ദി സീസണ്‍' മണിക്കുട്ടനും 'പീസ്മേക്കര്‍ ഓഫ് ദി സീസണ്‍' നോബിക്കും ലഭിച്ചു.

അവസാന റൗണ്ടില്‍ എത്തിയ എട്ട് പേര്‍ക്കൊപ്പം സീസണ്‍ 3ലെ ഒരാളൊഴികെ മുഴുവന്‍ മത്സരാര്‍ഥികളും ഫിനാലെ വേദിയില്‍ മോഹന്‍ലാലിനൊപ്പം എത്തിയിട്ടുണ്ട്. ഭാഗ്യലക്ഷ്‍മി മാത്രമാണ് വ്യക്തിപരമായ കാരണത്താല്‍ വിട്ടുനില്‍ക്കുന്നത്. രണ്ട് മാസത്തിനുശേഷം വീണ്ടും ഒരുമിച്ച് കാണുന്നതിന്‍റെ ആവേശത്തിലുമാണ് മത്സരാര്‍ഥികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios