ബിഗ് ബോസ് താരം അനീഷ് അനുമോളോട് നടത്തിയ വിവാഹാഭ്യർത്ഥനയും അത് നിരസിച്ചതും വലിയ ചർച്ചയായിരിക്കുകയാണ്. തതവസരത്തില്‍ അനുമോളുടെ വിവാഹം അവളുടെ ഇഷ്ടത്തിന് വിടുമെന്നാണ് കുടുംബം പറയുന്നത്.

അനുമോളും അനീഷും ആണ് ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ 7 പ്രേക്ഷകർക്കിടയിലെ സംസാരവിഷയം. അനുമോളോട് അനീഷ് വിവാഹാഭ്യർത്ഥന ന‍ത്തിയതും അത് അനു നിരസിച്ചതുമെല്ലാം ഷോയ്ക്ക് അകത്തും പുറത്തും ഒരുപോലെ സംസാര വിഷയമായിട്ടുണ്ട്. തതവസരത്തിൽ അനുമോളെ കുറിച്ച് വീട്ടുകാരും അച്ഛനും പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

ഒരു യുട്യൂബ് അഭിമുഖത്തിലാണ് അനുമോളുടെ വീട്ടുകാർ മനസുതുറന്നത്. 'ബി​ഗ് ബോസ് കഴിഞ്ഞ് വന്നതിന് ശേഷം അനീഷിന്റെ ഭാ​ഗത്ത് നിന്നും വിവാഹത്തെ കുറിച്ചുള്ള സംസാരം വന്നാൽ സമ്മതിക്കുമോ' എന്ന ചോദ്യത്തിന്, 'അത് അവളുടെ ഇഷ്ടമല്ലേ. അവളുടെ ഇഷ്ടം എന്താണോ അത് നമ്മൾ ചെയ്യും', എന്നാണ് സഹോദ​രി പറഞ്ഞത്. മെയിൻ സ്ട്രീം വണ്ണിനോട് ആയിരുന്നു ഇവരുടെ പ്രതികരണം.

അനുമോളുടെ വിവാഹത്തെ കുറിച്ചും ഇവർ തുറന്നു പറയുന്നുണ്ട്. 'ഷോയിൽ നിന്നും വന്ന് രണ്ട് വർഷത്തിനുള്ളിൽ എന്തായാലും നല്ലൊരു ആലോചന വന്നാൽ കല്യാണം കാണും. അവൾക്ക് കുറച്ച് സങ്കൽപ്പങ്ങളുണ്ട്. അവളെ നല്ലപോലെ നോക്കുന്ന ആളായിരിക്കണം എന്നൊക്കെ. നിലവിൽ അവൾക്കൊരു റിലേഷനും ഇല്ല. അങ്ങനെ ആണെങ്കിൽ ഞങ്ങൾ നടത്തി കൊടുക്കുമായിരുന്നു', എന്നും അമ്മയും സഹോദരിയും പറയുന്നു. നിലവിലുള്ള മരുമകനെ പോലൊരാളെയാണ് തനിക്ക് വേണ്ടതെന്നാണ് അനുമോളുടെ അച്ഛൻ പറഞ്ഞത്. അവൾക്ക് ആരെയാണോ ഇഷ്ടം അത് നമ്മൾ നടത്തി കൊടുക്കുമെന്നും അച്ഛൻ വ്യക്തമാക്കുന്നു.

അതേസമയം, അനീഷിന്റെ വിവാഹാഭ്യർത്ഥന ആദില, നൂറ, ഷാനവാസ് എന്നിവരോട് മാത്രമാണ് അനുമോൾ പറഞ്ഞിട്ടുള്ളത്. എന്നാലത് ഇന്ന് എല്ലാവരുടെയും മുന്നിൽ വച്ച് മോഹൻലാൽ ചോദിക്കുന്നുണ്ട്. ​ഗുരുവായൂരമ്പല നടയിൽ ഒരുദിവസം ഞാൻ വരേണ്ടി വരോ എന്നും മോഹൻലാൽ അനുമോളോട് ചോദിക്കുന്നുണ്ട്. ഇതിന്റെ പ്രമോ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്