തന്റെ അഭിപ്രായത്തിൽ അഖിൽ മാരാർ ആയിരിക്കും ഇത്തവണ കപ്പ് ഉയർത്തുകയെന്നാണ് ബഷീർ ബഷി പറഞ്ഞത്. 

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ തിരശ്ശീല വീഴാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആരാകും അഞ്ചാം സീസണിൽ വിജയ കിരീടം ചൂടുക എന്നറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകരും. നിരവധി പേരാണ് പല പ്രവചനങ്ങളുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ മുൻ ബിഗ് ബോസ് താരങ്ങളായ ഷിയാസ് കരീമും ബഷീർ ബഷിയും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

തന്റെ അഭിപ്രായത്തിൽ അഖിൽ മാരാർ ആയിരിക്കും ഇത്തവണ കപ്പ് ഉയർത്തുകയെന്നാണ് ബഷീർ ബഷി പറഞ്ഞത്.'ഇപ്പോൾ ബിഗ് ബോസിൽ അർഹതപ്പെട്ടവരിൽ ഒരാൾ അഖിലേട്ടനാണ്. അവിടെ അർഹതയുള്ള വേറൊരാൾ ഇല്ല', ബഷീർ ബഷി പറഞ്ഞു. ഷിയാസ് കരീമും ഇതേ അഭിപ്രായമായിരുന്നു പങ്കിട്ടത്. 'എന്റെ മനസിൽ അഖിൽ മാരാരും റിനോഷ് ജോർജുമാണ് ഉണ്ടായിരുന്നത്. റിനോഷ് പോയല്ലോ, ഇനി അഖിലേട്ടൻ ജയിക്കട്ടെ', എന്നാണ് ഷിയാസ് പറഞ്ഞത്. 

സീസൺ തുടങ്ങിയത് മുതൽ വിജയി ആകാൻ സാധ്യതയുടണ്ടെന്ന ഏവരും വിധിയൊഴുതിയ മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. അത്തരത്തിലൊരു പെർഫോമൻസ് ആണ് മാരാർ ബി​ഗ് ബോസ് വീട്ടിൽ നടത്തിയതും. ഫിനാലെയ്ക്ക് മണിക്കൂറുകൾ ശേഷിക്കെ മുൻ ബി​ഗ് ബോസ് താരങ്ങൾ. 

സാബു, മണിക്കുട്ടൻ, ദിൽഷ, അടുത്തതാര് ?; ഉത്തരം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി

അതേസമയം, ഇന്ന് രാത്രി ഏഴ് മണി മുതൽ ബി​ഗ് ബോസ് ​ഗ്രാൻഡ് ഫിനാലെ ആരംഭിക്കും. അഖിൽ മാരാർ, ശോഭ, ജുനൈസ്, റെനീഷ, ഷിജു എന്നിവരാണ് ടോപ് ഫൈവിൽ എത്തി നിൽക്കുന്ന മത്സരാർത്ഥികൾ. പതിനെട്ട് മത്സരാർത്ഥികളുമായി ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഇന്നത്തോടെ അവസാനിക്കുകയും ചെയ്യും. സാബു, മണിക്കുട്ടന്‍, ദില്‍ഷ എന്നിവരാണ് ഇതുവരെ ബിഗ് ബോസ് ഷോ വിജയിച്ചത്.

ടാസ്‍കുകളില്‍ മിന്നിത്തിളങ്ങി, സൗഹൃദവലയത്തിൽ കുടുങ്ങി, ഒടുവില്‍ തിരിച്ചറിവുമായി റെനീഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News