ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം ടാസ്‍കിനിടെ ദില്‍ഷയുടെ ബെല്ലി ഡാൻസ് (Bigg Boss). 

ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം പുതിയ വീക്ക്ലി ടാസ്‍ക് തുടങ്ങിയിരുന്നു. ആരോഗ്യ രംഗം എന്നായിരുന്നു ടാസ്‍കിന്റെ പേര്. ശരീരഭാരം കൂട്ടേണ്ടവര്‍ ഒരു ടീമും കുറയ്‍ക്കേണ്ടവര്‍ മറ്റൊരു ടീമായും തിരിഞ്ഞ് രസകരമായ ടാസ്‍കുകള്‍ ചെയ്യുകയായിരുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കേണ്ട ടീമില്‍ ഉള്‍പ്പെട്ട ദില്‍ഷ ഇതിനിടയില്‍ ബെല്ലി ഡാൻസ് കളിച്ചതിനും ബിഗ് ബോസ് സാക്ഷ്യം വഹിച്ചു (Bigg Boss).

Add Asianetnews as a Preferred SourcegooglePreferred

ഭാരം വര്‍ദ്ധിപ്പിക്കേണ്ടവര്‍ ജോലികളൊന്നും ചെയ്യാൻ പാടില്ല എന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇവരുടെ മുന്നില്‍ വെച്ചായിരുന്നു ബെല്ലി ഡാൻസ് എന്ന് പറഞ്ഞ് ദില്‍ഷ ചുവടുകള്‍ വെച്ചത്. വളരെ രസകരമായിട്ടായിരുന്നു കഴിഞ്ഞ ദിവസം ആരോഗ്യരംഗം ടാസ്‍ക് നടന്നത്. ടാസ്‍കിന്റെ ഭാഗമായി തീറ്റ മത്സരവും നടന്നിരുന്നു.

ഭക്ഷണം , വ്യായാമം എന്നിവ ഒരു വ്യക്തിയുടെ ആരോ​ഗ്യ കാര്യത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ബിഗ് ബോസ് ടാസ്‍കിനെ കുറിച്ച് അറിയിച്ചത്. അനുയോജ്യമല്ലാത്ത ഭക്ഷണ രീതികളും അളവുകളും ജീവിത ശൈലികളും ഒരു വ്യക്തിയെ വലിയ രോ​ഗിയാക്കി മാറ്റിയേക്കാം. നിങ്ങളുടെ ആ​രോ​ഗ്യകരമായ കാര്യങ്ങളിൽ ബി​ഗ് ബോസിന് അതീവ ശ്രദ്ധ ഉള്ളതു കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ടാസ്ക്കാണ് ഇത്തവണ തരുന്നതെന്നായിരുന്നു ബി​ഗ് ബോസ് നൽകിയ നിർദ്ദേശം. മത്സരാർത്ഥികളുടെ ശരീരഭാരം പൂർണ്ണമായും നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതാണ് ഈ ടാസ്ക്കിന്റെ ലക്ഷം. ശരീരഭാ​രം വർധിപ്പിക്കേണ്ടവർ കുറക്കേണ്ടവർ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിയുക. ലഭിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ഒരു നിശ്ചിത സമയത്തിനുള്ളിൽ ശരീരഭാ​ഗം കുറഞ്ഞവർ കുറഞ്ഞത് ഏഴ് കിലോ​ഗ്രാം എങ്കിലും വർധിപ്പിക്കുകയും, ശരീര ഭാ​രം കൂടുതൽ ഉള്ളവർ 10 കിലോ വരെയെങ്കിലും കുറയ്ക്കുകയും ചെയ്യുക എന്നതാണ് ടാസ്‍ക്. ഇതിനായി ശരീരഭാരം ഉയർത്തേണ്ടവർ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം ബസർ മുഴുങ്ങുന്ന നിശ്ചിത ഇടവേളയിൽ കഴിക്കുകയും കുറയ്ക്കേണ്ടവർ നിർദ്ദേശ പ്രകാരം ചില ഭക്ഷണങ്ങൾ ത്യജിക്കുകയും വേണം.

ശരീരഭാരം വർധിപ്പിക്കേണ്ടവർ ജോലികളൊന്നും ചെയ്യാൻ പാടില്ല. അവർ ഇരിക്കുന്നിടത്ത് നിന്ന് മാറാനും പാടുള്ളതല്ല. എന്തെങ്കിലും ആവശ്യത്തിനായി ഇവർക്ക് പോകണമെങ്കിൽ ശരീരഭാ​രം കുറയ്ക്കേണ്ടവർ എടുത്തോണ്ട് പോകേണ്ടതാണ് എന്നിങ്ങനെയാണ് ടാസ്ക്കിന്റെ നിർദ്ദേശം. ഈ ടാസ്ക്കിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആരും പുകവലിക്കുവാൻ പാടുള്ളതല്ലെന്നും ബി​ഗ് ബോസ് നിർദ്ദേശിച്ചു. ഷോയിലെ ഹെൽത്ത് ഇൻസ്പെക്ടർ ധന്യ ആയിരിക്കും. ഭാരം കൂട്ടേണ്ട ടീമിന്റെ ക്യാപ്റ്റൻ ജാസ്‍മിനും കുറയ്ക്കേണ്ടവരുടെ ക്യാപ്റ്റൻ നവീനുമാണ്. നവീൻ അറക്കലിന്റെ ടീമിന്റെ പേര് ഫയർ എന്നും ജാസ്‍മിന്റെ ​ടീമിന്റെ പേര് ദ ​ഗെയ്നേഴ്‍സ് എന്നുമാണ്. നാല് ദിവസമാണ് ടാസ്ക്ക്. പിന്നാലെ വലിയ രസകരമായ രീതിയിലായിരുന്നു മത്സരാർത്ഥികൾ ടാസ്‍ക് ചെയ്‍തത്. ടാസ്‍ക് ചെയ്യുന്നതിനിടയിൽ പ്രത്യേകം മ്യൂസിക് ബി​ഗ് ബോസ് പ്ലേ ചെയ്യും അപ്പോഴാണ് ഭാരം കുറയ്ക്കേണ്ടവർ വ്യായാമം ചെയ്യേണ്ടത്. ഭാരം കൂട്ടേണ്ടവർക്ക് സുഭിക്ഷിതമായ ഭക്ഷണം ബി​ഗ് ബോസ് ഒരുക്കിയിരുന്നു.