പ്രൊമോ വന്നതിന് പിന്നാലെ ആ സകലകലാവല്ലഭനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. 

ലയാളം ബി​ഗ് ബോസ് സീസൺ അഞ്ച് തുടങ്ങാൻ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. പുതിയ സീസൺ വരുന്നുവെന്ന പ്രഖ്യാപനം മുതൽ ആരൊക്കെ ആകും മത്സരാർത്ഥികൾ എന്നറിയാനുള്ള ആകാംക്ഷയിലാണ് ബി​ഗ് ബോസ് പ്രേമികൾ. മത്സരാർത്ഥികളെ സംബന്ധിച്ച ചെറിയ സൂചനകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അണിയറ പ്രവർത്തകർ നൽകുന്നുണ്ട്. ഇപ്പോഴിതാ പുതിയൊരു മത്സരാർത്ഥിയുടെ വ്യക്തിത്വത്തെക്കുറിച്ച് പറയുകയാണ് ഷോയുടെ അവതാരകൻ കൂടിയായ മോഹൻലാൽ. 

"ഒരു കമ്പോസർ, ആക്ടർ, സിം​ഗർ ഇതെല്ലാം കൂടിയായ സകലകലാവല്ലഭൻ കൂടി ഉണ്ട് ഇപ്രാവശ്യം ബി​ഗ് ബോസിൽ", എന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നത്. പ്രൊമോ വന്നതിന് പിന്നാലെ ആ സകലകലാവല്ലഭനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. 

നേരത്തെ പുറത്തുവിട്ട പ്രൊമോ വീഡിയോകളിലും ഇത്തവണത്തെ മത്സരാർത്ഥികളെ സംബന്ധിച്ച സൂചനകൾ 
നൽകിയിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തില്‍ വിന്നര്‍ ആയ ഒരു സ്ട്രോംഗ് ലേഡി, ഒരു സോഷ്യല്‍ മീഡിയ സൂപ്പര്‍ താരം, ഒരു ഇടിവീരൻ എന്നിവയാണ് ആ മത്സരാർത്ഥികളുടെ സൂചനകൾ. ചിലർ ഈ പ്രൊമോകളുടെ പശ്ചാത്തലത്തിൽ പലരുടെയും പേരുകൾ പറയുന്നുണ്ട്. എന്തായാലും ആരാണ് ഇവരൊക്കെ എന്നറിയാൻ മൂന്ന് ദിവസം കൂടി കാത്തിരിക്കേണ്ടി വരും. 

മാര്‍ച്ച് 26 ഞായറാഴ്ചയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് തുടക്കമാവുന്നത്. ഉദ്ഘാടന എപ്പിസോഡ് രാത്രി 7 മുതല്‍ ആരംഭിക്കും. ഏഷ്യാനെറ്റ് ചാനലിന് പുറമെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ 24 മണിക്കൂറും ഷോ സ്ട്രീം ചെയ്യും. 

എന്താണ് ബിഗ് ബോസ് ഷോ 

ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.

'ദേഷ്യം എക്‌സ്ട്രീമായിരിക്കും, ആദ്യം മിണ്ടുന്നതും ചേട്ടനാവും'; റോബിനെ കുറിച്ച് ആരതി പൊടി