Asianet News MalayalamAsianet News Malayalam

"അഖിൽ മാരാർ ഇല്ലെങ്കിലും ശോഭയുണ്ടോ " മാരാരുടെ ചോദ്യം, റിയാസിന്‍റെ മറുപടി.!

ഇപ്പോഴിതാ മുന്‍ സീസണുകളിലെ മറ്റു രണ്ട് മത്സരാര്‍ഥികളായ റിയാസ് സലിമിനെയും ഫിറോസ് ഖാനെയുമാണ് ബിഗ് ബോസ് രംഗത്തിറക്കിയിരിക്കുന്നത്. 
 

bigg boss malayalam season 5 riyaz face akhil marar questions on shobha vvk
Author
First Published May 30, 2023, 1:26 PM IST

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ 10-ാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ബിഗ് ബോസ് ഷോയെ സംബന്ധിച്ച് അവസാന ആഴ്ചകളിലേക്ക് കടക്കുന്ന സുപ്രധാന വാരമായാണ് പത്താം വാരം പരിഗണിക്കപ്പെടാറ്. നിലവില്‍ 11 മത്സരാര്‍ഥികളുമായി കടുത്ത മത്സരമാണ് സീസണ്‍ 5 ല്‍ നടക്കുന്നത്. അതിനൊപ്പം പത്താം വാരം ഇനിയും കൊഴുപ്പിക്കാനായി ബിഗ് ബോസ് മറ്റൊരു സര്‍പ്രൈസും കൊണ്ടുവന്നിരിക്കുകയാണ്. ചലഞ്ചേഴ്സ് ആയി രണ്ട് മുന്‍ മത്സരാര്‍ഥികളെക്കൂടി രംഗത്തിറക്കിയിരിക്കുകയാണ് ബിഗ് ബോസ്.

പുതിയ സീസണിലേക്ക് മുന്‍ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളെ കൊണ്ടുവരുന്ന പതിവ് മറുഭാഷാ ബിഗ് ബോസുകളില്‍ മുന്‍പ് നടന്നിട്ടുണ്ടെങ്കിലും മലയാളത്തില്‍ ആദ്യമായി ഈ സീസണിലാണ് അത് നടക്കുന്നത്. രജിത്ത് കുമാറും റോബിന്‍ രാധാകൃഷ്ണനുമാണ് ആദ്യമായി ഈ രീതിയില്‍ സീസണ്‍ 5 ലേക്ക് എത്തിയത്. ഷോ 50 ദിവസം പിന്നിട്ടപ്പോഴായിരുന്നു ഈ സര്‍പ്രൈസ് എന്‍ട്രി. ഒരു വീക്കിലി ടാസ്കിലെ അതിഥികള്‍ എന്ന നിലയിലെത്തിയ ഇരുവരുടെയും സാന്നിധ്യം ഹൗസിലെ ഇളക്കിമറിച്ചിരുന്നു. മത്സരാര്‍ഥികളെ അത് കാര്യമായി സ്വാധീനിക്കുകയും ചെയ്തു. ഇപ്പോഴിതാ മുന്‍ സീസണുകളിലെ മറ്റു രണ്ട് മത്സരാര്‍ഥികളായ റിയാസ് സലിമിനെയും ഫിറോസ് ഖാനെയുമാണ് ബിഗ് ബോസ് രംഗത്തിറക്കിയിരിക്കുന്നത്. 

ഇവരോട് പുറത്തേ ട്രെന്‍റ് ചോദിച്ച് അറിയാന്‍ പല അടവുകളും വീട്ടിലെ അംഗങ്ങള്‍ പയറ്റുന്നുണ്ട്. അത്തരത്തില്‍ റിയാസിന് അടുത്ത് മാരാര്‍ ഒരു ശ്രമം നടത്തി. ശോഭയെ വിഷയമാക്കിയായിരുന്നു ഈ ശ്രമം. അത് ഇങ്ങനെയായിരുന്നു. 

റിയാസെ ഞാന്‍ ഒരു ചോദ്യം ചോദിച്ചാല്‍ സത്യസന്ധമായി ഉത്തരം പറയുമോ എന്നാണ് അഖില്‍ മാരാര്‍ ആദ്യം ചോദിച്ചത്. അഖില്‍ മാരാര്‍ ഇല്ലെങ്കില്‍ ശോഭയുണ്ടാകുമോ എന്നായിരുന്നു ആ ചോദ്യം. നിങ്ങള്‍ തമ്മില്‍ അറിയില്ലല്ലോ, നിങ്ങള്‍ അപരിചിതര്‍ അല്ലെ എന്ന് റിയാസ് ചോദിച്ചു.

എന്നാല്‍ ഞാന്‍ ചോദിച്ചതിന് ഉത്തരമായില്ല എന്നാണ് അഖില്‍ പറഞ്ഞത്. പുറത്താണോ എന്ന് റിയാസ് ചോദിച്ചു. എന്നാല്‍ ഈ ഷോയില്‍ എന്ന് അഖില്‍ പറഞ്ഞു. നിങ്ങള്‍ക്ക് അത്ര വലിയ പ്രധാന്യമൊന്നും നല്‍കരുത് മാരാര്‍ എന്നാണ് റിയാസ് തിരിച്ചു പറഞ്ഞത്. 

എന്നാല്‍ ഇതില്‍ തൃപ്തിയില്ലാതെ അഖില്‍ മാരാര്‍ ശോഭ കോംമ്പിനേഷന്‍ ഇല്ലായിരുന്നെങ്കില്‍ ശോഭയുണ്ടാകുമോ എന്ന് വീണ്ടും ചോദിച്ചു. പിന്നെ നീയല്ലെ എന്‍റെ കളിയെല്ലാം ഇവിടെ കളിക്കുന്നത് എന്ന് അടുക്കളയില്‍ നിന്നും ശോഭ വിളിച്ചുപറഞ്ഞു. 

എന്നാല്‍ മാരാര്‍ ഇല്ലെങ്കിലും ശോഭയുണ്ടാകും എന്ന് റിയാസ് മറുപടി നല്‍കി. അതിന് ശോഭ തമ്പ് അടിക്കുകയും ചെയ്തു. എല്ലാവരും ഒരോ വ്യക്തികള്‍ അല്ലെ എന്ന് റിയാസ് പറഞ്ഞു. എന്നാല്‍ ഇതില്‍ തൃപ്തിയാകാതെ റിയാസിന്‍റെ തോളത്ത് തട്ടി അവന്‍ കളി പഠിച്ചാണ് വന്നത് എന്നാണ് അഖില്‍ പറഞ്ഞത്.

പുതുതായി വീട്ടിലേക്ക് വന്നവരെ വച്ച് തന്‍റെ മേധാവിത്വം  ഉറപ്പിക്കാന്‍ അഖില്‍ നേരിട്ട് റിയാസിന്‍റെ അടുത്ത് നടത്തിയ ശ്രമമാണ് ഇതെന്നാണ് ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഉയരുന്ന വാദം. എന്നാല്‍ റിയാസ് ഇത് നന്നായി കൈകാര്യം ചെയ്തുവെന്നാണ് എല്ലാവരും കരുതുന്നത്. 

ബിഗ് ബോസ് കോടതിയില്‍ വാദം തുടങ്ങി, മാരാരോട് ചോദ്യങ്ങളുമായി വക്കീലായി റിയാസ്- വീഡിയോ

'ശത്രുവാണോ മിത്രമാണോയെന്ന് മനസിലാകുന്നില്ല', അഖില്‍ മാരാരെ വിമര്‍ശിച്ച് റിനോഷ്

Follow Us:
Download App:
  • android
  • ios